ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആദ്യ ടെസ്റ്റ് സെഞ്ച്വറി പിറന്നിട്ട് 25 വര്‍ഷം

single-img
16 August 2015

Sachinക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആദ്യ ടെസ്റ്റ് സെഞ്ചുറിക്ക് ഇന്ന് 25 വയസ്. സച്ചിന്‍ തന്റെ ആദ്യ സെഞ്ച്വറി നേടിയത് ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോഡിലാണ്. കാല്‍ നൂറ്റാണ്ട് മുന്‍പത്തെ മത്സരത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ടാണ് സെഞ്ച്വറികളില്‍ സെഞ്ച്വറി നേടിയ സച്ചിന്‍ എന്ന ക്രിക്കറ്റ് ദൈവം ഓര്‍മ്മ പുതുക്കിയത്.

1990ല്‍ ഓഗസ്റ്റ് 9 മുതല്‍ 14 വരെ നടന്ന ടെസ്റ്റിലാണ് സച്ചിന്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി കരസ്ഥമാക്കിയത്. 189 പന്തില്‍ നിന്നും 119 റണ്‍സാണ് അദ്ദേഹം അടിച്ചത്. അതേ ടെസ്റ്റില്‍ തന്നെ ഒന്നാം ഇന്നിംഗ്‌സില്‍ സച്ചിന്‍ 68 റണ്‍സ് നേടുകയും ചെയ്തതോടെയാണ് സച്ചിന്‍ അന്താരാഷ്ട്ര രംഗത്ത് ഉയര്‍ന്നുവന്നത്.

കന്നി സെഞ്ചുറിയുടെ ഓര്‍മ്മയ്ക്കായി സച്ചിന്‍ ഇന്നലെ ബാറ്റ് ഏന്തിയിരുന്നു.