പുഞ്ച് സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു;23 പേർക്ക് പരിക്ക്

single-img
16 August 2015

Ceasefire violation 15 aug 15 PTI graphics_0_0_0_0ജമ്മു കശ്മീരിലെ പുഞ്ച് സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 23 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ഇന്ന് മാത്രം മൂന്ന് തവണയാണ് പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിച്ചത്. സ്വാതന്ത്ര്യദിനത്തിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ അർപ്പിച്ച് സന്ദേശം അയച്ചതിന് പിന്നാലെയാണ് ഒരു പ്രകോപനവും ഇല്ലാതെ പാകിസ്ഥാന്റെ വെടിവയ്പ്.

 

 
ഇന്ത്യൻ സൈന്യവും ഇവർക്കെതിരെ ശക്തമായി തിരിച്ചടിച്ചു. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് വെടിവയ്പ് ആരംഭിച്ചത്. സൈന്യം തിരിച്ചടിച്ചതിനെ തുടർന്ന് കുറേ നേരത്തേയ്ക്ക് നിർത്തിവച്ച വെടിവയ്പ് 7.30 ഓടെ വീണ്ടും ആരംഭിക്കുകയായിരുന്നു.ഇന്നത്തേതടക്കം ഈ മാസം 32 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു.സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ സേന പാക്കിസ്ഥാൻ സൈന്യത്തിന് മധുരം കൈമാറുന്ന പതിവ് ഒഴിവാക്കിയിരുന്നു.