ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിന് ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കും

single-img
16 August 2015

modi3

മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരുടെ രണ്ടാമത്തെ വീഡായ യുഎഇയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്ര സന്ദര്‍ശനം ഇന്നുമുതല്‍. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തുന്ന മോദി രാവിലെ യുഎഇ തലസ്ഥാനമായ അബുദാബിയിലാണ് അദ്ദേഹം വിമാനിമിറങ്ങുക.

അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി അബുദാബി കിരീടാവകാശി യുഎഇ സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. അബുദാബിയില്‍ പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണവുമുണ്ടാകും. അബുദാബിയിലെ ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷമായിരിക്കും ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിന് പ്രധാനമന്ത്രി ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

1981ലാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇയിലെത്തിയത്. മൂന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി യുഎഇയിലേക്കെത്തുമ്പോള്‍ ജീവിതം തേടി അധിവസിക്കുന്ന മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ വലുതാണ്.