അമേരിക്കയുടെ സഖ്യകക്ഷികളായ എല്ലാ രാഷ്ട്രങ്ങള്‍ക്കുമെതിരെ വിശുദ്ധ യുദ്ധത്തിനൊരുങ്ങാന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ

single-img
16 August 2015

HAMZA-BIN-LADEN

ബ്രിട്ടന്‍ അടക്കം അമേരിക്കയുടെ സഖ്യകക്ഷികളായ എല്ലാ രാഷ്ട്രങ്ങള്‍ക്കുമെതിരെ വിശുദ്ധ യുദ്ധത്തിനൊരുങ്ങാന്‍ ആഹ്വാനം ചെയ്ത് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ. അല്‍ഖായിദയാണ് ഹംസ ബിന്‍ ലാദന്റെ സന്ദേശം പുറത്തുവിട്ടത്.

ട്വിറ്ററിലാണ് ഹംസയുടെ സന്ദേശം ഷെയര്‍ ചെയ്തത്. അമേരിക്കക്കെതിരെയും ലണ്ടന്‍, വാഷിംഗ്ടണ്‍, പാരീസ്, ടെല്‍ അവീവ് എന്നീ നഗരങ്ങളിലും യുദ്ധം നടത്താനാണ് ഹംസയുടെ ആഹ്വാനം. സന്ദേശത്തില്‍ ഐഎസ്‌ഐഎസിന്റെ പേര് പറയുന്നില്ല. ഭീകരവാദത്തിന്റെ കിരീടാവകാശി എന്നും അല്‍ഖായിദയുടെ ഭാവി നായകന്‍ എന്നുമാണ് അല്‍ഖായിദ 20 വയസ്സായ ഹംസയെ വിശേഷിപ്പിക്കുന്നത്.

ജൂണിനു മുമ്പ് റെക്കോര്‍ഡ് ചെയ്തതാണ് ഓഡിയോ എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇപ്പോള്‍ മാത്രമാണ് ഓഡിയോ സന്ദേശം പുറത്തുവിടുന്നത്. ഒസാമ ബിന്‍ ലാദന്റെ മകനായ ഹംസ ആഗോള ജിഹാദിന് പുതിയ മാര്‍ഗനിര്‍ദേശം തരുന്നതായി അല്‍ഖായിദയുടെ വെബ്‌സൈറ്റിന്റെ ഡയറക്ടറായ റിതാ കാട്‌സ് ട്വീറ്റ് ചെയ്തു.