പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റെടുത്ത ശേഷം കേരളവും ബംഗാളുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ് ശാഖകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന

single-img
16 August 2015

rss

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റെടുത്ത ശേഷം രാജ്യത്തെ ആര്‍എസ്എസ് ശാഖകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. 2010-11 കാലയളവിനെ അപേക്ഷിച്ച് 2014-15 കാലഘട്ടത്തില്‍ രാജ്യത്ത് ശാഖകളുടെ എണ്ണത്തില്‍ 61 ശതമാനം വളര്‍ച്ചയുണ്ടായതായാണ് കണക്ക്. കണക്കുകള്‍ പ്രകാരം നിലവില്‍ ഏറ്റവും കൂടുതല്‍ ശാഖകളുള്ള സംസ്ഥാനം കേരളമാണ്.

കേരളത്തില്‍ ദിവസവും പ്രവര്‍ത്തിക്കുന്ന 4500 ശാഖകളുണ്ട്. കേരളത്തിലെ പതിനായിരത്തിലധികം സ്ഥലങ്ങളില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. രാജ്യത്താകമാനം 51,335 പ്രതിദിന ശാഖകളുണ്ട്. പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ സംഘടനയ്ക്ക് കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐടി രംഗത്തുള്‍പ്പെടെയുള്ള പ്രെഫഷനലുകള്‍ക്കിടയില്‍ സജീവമായ പ്രത്യേക ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘടനയ്ക്ക് ഗണ്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ബംഗാള്‍ ആണ് ആര്‍എസ്എസ് കൂടുതല്‍ വളര്‍ച്ച കൈവരിച്ച മറ്റൊരു സംസ്ഥാനം.