54 യാത്രക്കാരുമായി ഇന്തോനേഷ്യന്‍ വിമാനം തകര്‍ന്നു വീണു

single-img
16 August 2015

_84919816_028580144-154 യാത്രക്കാരുമായി കിഴക്കന്‍ പാപ്പുവയില്‍ വെച്ച് കാണാതായ ഇന്തോനേഷ്യന്‍ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു. 49 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 44 മുതിര്‍ന്നവരും അഞ്ച് കുട്ടികളുമാണുള്ളത്. വിമാനം മലനിരകള്‍ക്കിടയില്‍ തകര്‍ന്നു വീണതായി  ഗ്രാമവാസികള്‍ പറഞ്ഞു.ട്രിഗാന എയര്‍ലയന്‍സിന്റെ എ ടി എസ് 42 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജയപുരയിലെ സെന്റാണി വിമാനത്താവളത്തില്‍ നിന്ന് ഒക്‌സിബിലിലേക്ക് പോകുകയായിരുന്നു വിമാനം. പ്രാദേശിക സമയം ഉച്ചക്ക് 2.22ന് പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം അര മണിക്കൂറിനകം നഷ്ടപ്പെടുകയായിരുന്നുവെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളും നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യു ഏജന്‍സിയും വ്യക്തമാക്കി.