ഇന്ന് രാഷ്ട്രീയം പറയേണ്ട ദിവസമല്ല; നാളെയാവട്ടെയെന്ന് രാഹുൽ ഗാന്ധി

single-img
16 August 2015

rahul-gandhi-bjp-clash2സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തെ കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും തയ്യാറായില്ല. ഇന്ന് രാഷ്ട്രീയം പറയേണ്ട ദിവസമല്ലെന്നും നാളെയാവട്ടെയെന്നും പറഞ്ഞ ശേഷം രാഹുൽ മടങ്ങുകയായിരുന്നു.സോണിയാ ഗാന്ധിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസ് ആസ്ഥാനത്ത് പതാക ഉയർത്തിയ ശേഷം ഇരുവരും മാദ്ധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്തു മടങ്ങി.