വര്‍ഗീയതയെയും വിഘടനവാദത്തെയും തോല്‍പിക്കണമെന്ന് പ്രധാനമന്ത്രി

single-img
15 August 2015

pm-modi-at-red-fort_650x400_81439607228സാമുദായിക ഭിന്നതകള്‍ക്ക് ഇടം നല്‍കരുതെന്നും രാജ്യത്തിന്‍െറ ഐക്യം നഷ്ടപ്പെടുത്തുന്ന ഒരു നീക്കവും അനുവദിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഗീയതയെയും വിഘടനവാദത്തെയും തോല്‍പിക്കണം. രാജ്യം ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണം. ഇത് പ്രതീക്ഷയുടെ പുലരിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭാരതീയരുടെ ലളിതമായ ജീവിതവും ഐക്യവുമാണ് രാഷ്ട്രത്തിന്റെ ശക്തി. അത് മനസ്സിലാക്കി സാമുദായിക ഭിന്നതകള്‍ കളഞ്ഞ് രാഷ്ട്രപുരോഗതിക്കായി ഒന്നിക്കണം. പാവപ്പെട്ടവര്‍ക്കായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ജന്‍ധന്‍യോജന അതില്‍ പ്രധാനമാണ്. രാജ്യത്തെ എല്ലാ ബാങ്കുകളും പാവപ്പെട്ടവരുടെ മുന്നില്‍ തുറന്നു. അവര്‍ക്കും ധനസംരക്ഷണത്തെക്കുറിച്ച് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലായി. 20,000 കോടി രൂപയാണ് അവര്‍ നിക്ഷേപിച്ചത്. നമ്മുടെ ജനങ്ങളുടെ ശക്തിനോക്കൂ.

സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയും വന്‍വിജയമാണ് നേടിയത്. കുട്ടികളടക്കം ലക്ഷക്കണക്കിന് പേര്‍ അതില്‍ പങ്കെടുത്തു. 10,000 കോടി രൂപയുടെ നിരവധി ജനസഹായ പദ്ധതികളാണ് കഴിഞ്ഞവര്‍ഷം തുടങ്ങിയത്. രാജ്യവ്യാപകമായി സ്‌കൂളുകളില്‍ 4.25 ലക്ഷം മൂത്രപ്പുരകളാണ് തുറന്നത്. ഒരുപ്രഖ്യപനവുമില്ലാതെയാണ് രാജ്യത്തിന് പുറത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. 69ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.രാജ്യത്തിന്‍െറ വികസനത്തിന്‍െറ പിരമിഡ് തകര്‍ക്കാന്‍ പറ്റാത്തതാണ്. എല്ലാവരെയും ഉള്‍കൊള്ളുന്നതായിരിക്കണം രാജ്യത്തിന്‍െറ വികസനമെന്നും പ്രധാനമന്ത്രി പറഞ്ഞു.