കുഞ്ഞിരാമയാണവുമായി ബേസില്‍ ജോസഫ്;ആഗ്രഹങ്ങൾക്ക് അനുകൂലമായി നീങ്ങിയ ഈ നവാഗതന്റെ വിശേഷങ്ങൾ ഇ-വാർത്തയോട് പങ്കുവെയ്ക്കുന്നു.

single-img
14 August 2015

1614084_10152262314997801_586864074_oഹ്രസ്വചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവർന്ന ബേസില്‍ ജോസഫ് കുഞ്ഞിരാമായണം എന്ന മലയാള ചിത്രത്തിലൂടെ സംവിധായകന്റെ വേഷമണിഞ്ഞിരിക്കുകയാണ്. ആഗ്രഹങ്ങൾക്ക് അനുകൂലമായി നീങ്ങിയ ഈ നവാഗതന്റെ വിശേഷങ്ങൾ ഇ-വാർത്തയോട് പങ്കുവയ്ക്കുന്നു.

[quote arrow=”yes”]അസിസ്റ്റന്റ് ഡയറക്ടറായി വന്ന ബേസില്‍ ഇപ്പോള്‍ സംവിധായകന്റെ വേഷത്തില്‍ നില്ക്കുകയാണ്. ഈ മാറ്റത്തെ എങ്ങനെ കാണുന്നു?[/quote]

 

വളരെ സന്തോഷമുണ്ട്. ഒരിക്കലും വിശ്വസിക്കാനാവത്ത പല ഘട്ടങ്ങളിലൂടെയാണ് ഞാന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരുപാട് സിനിമ കാണാറുണ്ടായിരുന്നു. സിനിമ ചെയ്യാനുള്ള ആഗ്രഹവും അതിനകം തന്നെ വളര്ന്നു. സിനിമാരംഗത്ത് ആരെയും പരിചയമില്ലാത്തതുകൊണ്ട് സ്വപ്നങ്ങള്‍ തകര്‍ന്നെന്നു കരുതി. ഞാന്‍ ചെയ്ത ഒരു തുണ്ടുപടം, പ്രിയംവദ കാതരയാണോ തുടങ്ങിയ ഹ്രസ്വചിത്രങ്ങളാണ് വീനീതേട്ടന്റെ (വിനീത് ശ്രീനിവാസന്‍) അടുത്തെത്താന്‍ എന്നെ സഹായിച്ചത്. തിര സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി വിനീതേട്ടനോടൊപ്പം ജോലി ചെയ്യാന്‍ അവസരം കിട്ടി. ഇപ്പോള്‍ വിനീതേട്ടനെ നായകനാക്കി സിനിമ ചെയ്യാന്‍ കഴിഞ്ഞിരിക്കുന്നു. എന്റെ ആഗ്രഹം ഇവിടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു.

11218574_10153305789282801_8974982768034711481_o

[quote arrow=”yes”]കുഞ്ഞിരാമയണത്തിന്റെ വല്യ വിശേഷങ്ങള്‍ എന്തൊക്കെയാണ്?[/quote]

 

കുഞ്ഞിരാമായണം നിഷ്‌കളങ്കരായ ദേശം ഗ്രാമവാസികളെക്കുറിച്ചുള്ളതാണ്. ദുബായി കുഞ്ഞിരാമനായി വിനീതേട്ടന്‍ മുഖ്യ കഥാപാത്രമായി വരുന്നുണ്ട്. കൂടാതെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നീരജ് മാധവ് മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. കോമഡിയില്‍ നിന്നും വ്യത്യസ്തമ്മാര്‍ന്ന മുഖമാണ് അജു ഈ സിനിമയില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. അന്തവിശ്വാസങ്ങളും ഐതിഹ്യങ്ങള്ക്കും നടുവില്‍ ജീവിക്കുന്ന ഒരുപറ്റം ജനങ്ങള്‍, അവരുടെ ജീവിതത്തില്‍ കടന്നുപോകുന്ന പ്രശ്‌നങ്ങളും സന്തോഷങ്ങളും. ഇതാണ് കുഞ്ഞിരാമായണം

 

 screen-11.51.33[14.08

 

[quote arrow=”yes”]കുഞ്ഞിരാമയണത്തിലെ ‘സല്‍സ’ പാട്ട്ഇപ്പോള്‍ തന്നെ വൈറലായിരിക്കുകയാണ്. അവസാന ഭാഗത്ത്ഒരു അതിഥി തനിച്ച് ഡാന്‍സ് ചെയ്യുന്നുണ്ടല്ലൊ.[/quote]

 

ആ പാട്ടിലെ താരം ഇപ്പോള്‍ സ്വാമി ചേട്ടനാണ്. പാട്ട് പുറത്തിറങ്ങിയതുമുതല്‍ എല്ലാരും പുള്ളിക്കാരനെ ചോദിക്കുകയാണ്. ഷൂട്ടിങ്ങ് സമയത്ത് എന്നും അവിടെ കാണുമായിരുന്നു. നാട്ടുകാരോടൊപ്പം ഷൂട്ട് നോക്കികൊണ്ടിരിക്കും. പാട്ട് വെയ്ക്കേണ്ട താമസം, കക്ഷി ഡാന്‍സ് തുടങ്ങും. സ്വാമി ചേട്ടന്‍ ടീമിലുള്ളഎല്ലാവരോടും നല്ല കൂട്ടായിരുന്നു. ഷൂട്ടിങ്ങ് സമയത്ത് ചേട്ടനെ പിന്നില്‍ നിര്‍ത്തി കളിപ്പിച്ചു. ശരിക്കും മുന്നില്‍ നിര്‍ത്തി കളിക്കുന്ന ഷോര്‍ട്ട്‌സ് എടുക്കണമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു.

 

 

[quote arrow=”yes”]ഇന്‍ഫോസിസിലെ ജോലി ഉപേക്ഷിച്ച് സിനിമയിലേക്കു വരാന്‍ പ്രേരിപ്പിച്ച ഘടകമെന്ത്?[/quote]

 

സിനിമയോടുള്ള എന്റെ അഭിനിവേശമാണ് സിനിമയിലേക്ക് എന്നെ നയിച്ചത്.ഒരു ശ്രമം നടത്തികളയാമെന്നു കരുതിയാണ് ഇറങ്ങിയത്. ഒരിക്കല്‍ പോലും തന്റെ ആഗ്രഹത്തിനായി ശ്രമം നടത്തിയില്ലെന്നു ഭാവിയില്‍ വിഷമിക്കരുതെന്ന് കരുതി. എന്റെആത്മവിശ്വാസം എന്നെകൈവിട്ടില്ല.

 

[quote arrow=”yes”]സിനിമയിലേക്കുള്ള വരവ് വീട്ടുകാര്‍ പിന്തുണച്ചോ?[/quote]

 

തുടക്കത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. ജോലി രാജിവെച്ച് സിനിമയ്ക്ക് പിന്നാലെ പോയതില്‍ അവര്‍ ഒട്ടും സന്തുഷ്ട്രരല്ലായിരുന്നു. പിന്നീട് എന്റെ ഷോര്‍ട്ട് ഫിലിം കണ്ടപ്പോള്‍ പിന്തുണച്ചു തുടങ്ങി. എനിക്ക് ചെയ്യാന്‍ കഴിയുമെന്നു അവര്‍ക്കും വിശ്വാസം വന്നു.

10676363_10152685556932801_2503571780906514237_n (1)

[quote arrow=”yes”]ഹ്രസ്വചിത്ര സംവിധായകനില്‍ നിന്നും മലയാള സിനിമാലോകത്തേക്ക് വന്നപ്പോള്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയായിരുന്നു?[/quote]

 

ഷോര്‍ട്ട് ഫിലിം ചെയ്യുമ്പോള്‍ എല്ലാ ജോലിയും ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ട അവസ്ഥയായിരുന്നു. സഹായിക്കാന്‍ ആളുകള്‍ കുറവായിരുന്നു. എന്തു ചെയ്താലും അതിന്റെ ഫലം ഞാനായിരിക്കും അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങള്‍ ആരെയും ബാധിക്കുന്നില്ല. എനിക്കുണ്ടാകുന്ന സമ്മര്‍ദ്ദം കുറവായിരുന്നു. സിനിമയിലാണെങ്കില്‍, ഒരുപാട് ആളുകള്‍ ചേര്‍ന്നാണ് ജോലി ചെയ്യുന്നത്. തെറ്റായി എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ മൊത്തം ടീമിനെയാണ് ബാധിക്കുന്നത്. അതു തിരുത്താനും പറഞ്ഞുതരാനും എല്ലാവരും കാണും. സീനിയര്‍ ജൂനിയര്‍ എന്ന പക്ഷഭേതമില്ലാതെ സൗഹൃദത്തിലൂടെ മുന്നോട്ട് പോവാന്‍ കഴിയും. പ്രൊഡ്യൂസറും ആക്ടേഴ്‌സും നമ്മളില്‍ വെച്ചിരിക്കുന്ന വിശ്വാസം കാത്തു സൂക്ഷിക്കേണ്ടിയിരിക്കുന്നു.

1397077_10152006732702801_552630001_o

[quote arrow=”yes”]തിരക്കഥാകൃത്ത്, അഭിനേതാവ്, സംവിധായകന്‍. ഈ മൂന്ന് വേഷങ്ങളില്‍ ഏറ്റവും പ്രയാസകരമായി തോന്നിയത് ഏതാണ്?[/quote]

 

 

എനിക്ക് തിരക്കഥ എഴുതുന്നതാണ് ഏറ്റവുംപ്രയാസകരം. എപ്പോഴും വ്യത്യസ്ത ഉണ്ടായിരിക്കണം. എല്ലാത്തിനും അതിന്റേതായ കഷ്ടങ്ങളുണ്ട്. ഡയറക്ടറാണെങ്കില്‍സിനിമ പുറത്തിറങ്ങുന്നതുവരെ ജോലിയാണ്.അഭിനയമാണെങ്കില്‍ നാടകീയമാവാതെ നോക്കേണം.

 

[quote arrow=”yes”]പുതിയ പ്രൊജക്ടുകള്‍ എന്തൊക്കയാണ്?[/quote]

11822469_903449419701485_6941169844242151732_n

 

പുതിയ പ്രൊജക്ടിനെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. കൂട്ടുകാരുമൊത്ത് ആലോചകള്‍ നടക്കുന്നുണ്ട്. കുഞ്ഞിരാമായണത്തിന്റെ തിരക്കൊഴിഞ്ഞിട്ട് പുതിയതിനെക്കുറിച്ച് ചിന്തിക്കാമെന്നു കരുതി.

 

[mom_video type=”youtube” id=”814ecfJ-7JE”]