കോഴിക്കോട്ട് വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുള്ള കുട്ടിയുള്‍പ്പെടെ ആറുപേരെ പേപ്പട്ടി കടിച്ചു

single-img
14 August 2015

psremesh-dogs3-scene-from-calcutta-street-biswarup-ganguly

കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ വെള്ളിപറമ്പില്‍ ആറുപേരെ പേപ്പട്ടി കടിച്ചു. പട്ടിയുടെ കടിയേറ്റവരില്‍ മൂന്നു വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. കുട്ടി വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണു നായയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ തലയിലും ശരീരത്തും കടിയേറ്റിട്ടുണ്ട്.

കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞു രണ്‌ടോടെ ആക്രമണകാരിയായ നായ കണ്ണില്‍കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ ആക്രമിച്ചതിനു ശേഷം സമീപത്തെ വീട്ടില്‍ തുണി കഴുകിനിന്ന വീട്ടമ്മയെയും നായ കടിച്ചു പരിക്കേല്‍പ്പിച്ചു.

പ്പേട്ടിയുടെ ആക്രമണം രൂക്ഷമായതോടെ നാട്ടുകാര്‍ സംഘടിച്ചു നായയെ തല്ലിക്കൊല്ലുകയായിരുന്നു.