സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ എം.എസ്.ധോണിയുടെ സല്യൂട്ട് സെല്‍ഫി

single-img
14 August 2015

M.S.Dhoni

ഇന്ത്യയുടെ 69മത് സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ എം.എസ്.ധോണിയുടെ ഗ്രേറ്റ് സല്യൂട്ട് സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ലഫ്.കേണലായ ധോണി സൈനിക വേഷത്തില്‍ നിന്നുള്ള സല്യൂട്ടാണ് ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.

ക്രിക്കറ്റിന്റെ ഇടവേളയില്‍ സൈന്യത്തോടൊപ്പം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരിശീലനത്തിലാണ് ധോണി. രണ്ടാഴ്ചത്തെ പരിശീലനത്തിനു ശേഷം ഇന്ത്യന്‍ നായകന്‍ അഞ്ചു തവണ പാരച്യൂട്ടില്‍ പറക്കുമെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. പരിശീലനം ആവശ്യപ്പെട്ട് ധോണി തന്നെ അധികൃതര്‍ക്ക് കത്തെഴുതിയതിന്റെ അടിസ്ഥാനത്തില്‍കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് സൈനിക പരിശീലനത്തിനായി ധോണി സൈന്യത്തിനൊപ്പം ചേര്‍ന്നത്.