പ്രധാനമന്ത്രിയുടെ യു.എ.ഇ. സന്ദർശനം : മോഡിയോടുള്ള ആദരസൂചകമായി ബുർജ് ഖലീഫ ത്രിവർണ്ണത്താൽ പ്രകാശിപ്പിക്കും എന്ന വാർത്ത തെറ്റെന്ന് റിപ്പോർട്ടുകൾ

single-img
14 August 2015

narendra-modi-visit-uae (1)പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു.എ.ഇ. സന്ദർശനത്തോടനുബന്ദിച്ച് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫ ഇന്ത്യൻ പതാകയുടെ തൃവർണ്ണത്താൽ പ്രകാശപൂരിതമാക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അത് തെറ്റാണെന്ന് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു. കെട്ടിടം പ്രകാശിപ്പിക്കാനുള്ള യാതൊരുവിധ ഏർപ്പാടുകളും ഇതുവരെ ഉണ്ടായിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച തെറ്റായ വാർത്തയാണിതെന്നും യു.എ.ഇ. യിൽ നിന്നുള്ള മാധ്യമ വൃത്തങ്ങൾ അറിയിച്ചു.

ഏകദേശം മുപ്പത് വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യു.എ.ഇ. സന്ദർശിക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ശേഷം ഞായറായ്ചയാണ് മോഡി യു.എ.ഇ.ക്ക് പോകുന്നത്.