ഓണത്തിനിടയ്ക്ക് വ്യാജമദ്യ കച്ചവടം തടയാൻ ജില്ലാതല സ്ക്വാഡ് • ഇ വാർത്ത | evartha
Palakkad

ഓണത്തിനിടയ്ക്ക് വ്യാജമദ്യ കച്ചവടം തടയാൻ ജില്ലാതല സ്ക്വാഡ്

no-alcohol-or-drugs-(PDO)പാലക്കാട് : ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന്, കഞ്ചാവ്, ചാരായം തുടങ്ങിയ ലഹരി പദാർഥങ്ങളുടെ ഒഴുക്ക് തടയാൻ ജില്ലാതല സ്ക്വാഡ് രൂപീകരിച്ചു. റവന്യൂ, എക്സൈസ്, സെയിൽ ടാക്സ് എന്നീ വകുപ്പുകൾ ചേർന്നതാണ് സ്ക്വാഡ്.

24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സ്, അതിർത്തി പ്രദേശങ്ങളിലെ ഊടുവഴികൾ കേന്ദ്രീകരിച്ചുള്ള ബോർഡർ പട്രോളിങ് യൂണിറ്റ്, അട്ടപ്പാടി മേഖലയിൽ അബ്കാരി കുറ്റകൃത്യങ്ങൾ തടയുന്നതിന് സ്പെഷൽ യൂണിറ്റ് എന്നിവയും ജില്ലയിൽ പ്രവർത്തിച്ചുതുടങ്ങി.

ബാറുകളില്ലാത്ത സാഹചര്യത്തിൽ കള്ളക്കടത്തിന് സാധ്യത കൂടുതലാണെന്നും ഇതിനെ ചെറുക്കാൻ ദേശീയപാതയിൽ വാഹനപരിശോധന കർശനമാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.