ബാല്യത്തില്‍ നിന്നും യൗവനത്തിലെത്തിയുള്ള അപൂര്‍വ്വ കൂടിച്ചേരലുമായി സഹോദരങ്ങള്‍

single-img
14 August 2015

11824987_1231831716833796_852678978771948010_n

ബാല്യത്തില്‍ നിന്നും യൗവനത്തിലെത്തിയുള്ള അപൂര്‍വ്വ കൂടിച്ചേരല്‍ ക്യാമറയില്‍ പകര്‍ത്തിയ സഹോദരങ്ങളുടെ വിസമയകരമായ ചിത്രം. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ പകര്‍ത്തിയ ചിത്രം വീണ്ടും പുനഃരവതരിച്ചു. മറ്റാന്നും മാറാതെ കാലത്തിന്റെ മാത്രം മാറ്റത്തോടെ.

ഹൈദരാബാദ് സ്വദേശിനി രോഹിണി മോര്‍ത്തയാണ് തന്റെ സഹോദരങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. അമേരിക്കയിലെ ചിക്കാഗോയിലാണ് രോഹിണി ജോലി ചെയ്യുന്നത്. തന്റെ സഹോദരങ്ങള്‍ക്കൊപ്പം 1999ല്‍ കുട്ടിയായിരുന്നപ്പോഴാണ് ഇവര്‍ ആദ്യത്തെ ചിത്രം പകര്‍ത്തുന്നത്. പിന്നീട് 2015ല്‍ തങ്ങളുടെ ചിത്രം അവര്‍ ഒന്നുകൂടി പകര്‍ത്തി. പഴയ ചിത്രത്തിലെ അതേ സ്ഥലവും വേഷവും, സ്ഥാനവും വരെ മാറാതെ.

അന്നത്തെ ചിത്രത്തില്‍ കുട്ടികളായിരുന്നവരെ ചിലര്‍ ഒക്കത്ത് എടുത്തിട്ടുണ്ടായിരുന്നു. എന്നാല്‍ അവരെയല്ലാം വലിയ ആളായി മാറിയെങ്കിലും, ഫോട്ടോയ്ക്കു വേണ്ടി അവരെ ചേട്ടന്‍മാര്‍ വീണ്ടും ഒക്കത്തിരുത്തുകയായിരുന്നു.

ജൂലൈ 28നാണ് രോഹിണി ഈ ചിത്രം ത?ന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.