പെഷവാറിലെ സൈനിക സ്‌കൂളില്‍ ആക്രമണം നടത്തി 136 കുട്ടികളുള്‍പ്പെടെ 150 ലധികം പേരുടെ ജീവനെടുത്ത ആറ് ഭീകരര്‍ക്കും വധശിക്ഷ

single-img
14 August 2015

Peshawarപെഷവാറിലെ സൈനിക സ്‌കൂളില്‍ ആക്രമണം നടത്തി 136 കുട്ടികളുള്‍പ്പെടെ 150 ലധികം പേരുടെ ജീവനെടുത്ത ആറ് ഭീകരര്‍ക്കും പാക്കിസ്ഥാനിലെ സൈനിക കോടതി വധശിക്ഷ വിധിച്ചു. ആക്രമണം നടത്താന്‍ ആവശ്യമായ സഹായം നല്‍കിയ ഒള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും കോടതി വിധിച്ചു.

കറാച്ചിയില്‍ സൈനികര്‍ക്കുനേരെ ആക്രമണം നടത്തിയ കേസില്‍ മറ്റൊരു ഭീകരനും വധശിക്ഷ വിധിച്ചിട്ടുണ്ട്. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഭീകരര്‍ക്ക് വധശിക്ഷ വിധിച്ചതെന്ന് പാക്ക് സൈനിക വിഭാഗം മാധ്യമങ്ങളോട് വ്യക്തമാക്കി.

പെഷാവറിലെ സൈനിക സ്‌കൂളില്‍ 2014 ഡിസംബറിലാണ് ഭീകരര്‍ നരനായാട്ട് നടത്തിയത്. സൈനിക യൂണിഫോമില്‍ തോക്കുമായി എത്തിയ ഭീകരര്‍ കുട്ടികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പെഷാവര്‍ കേസില്‍ വിചാരണ മെല്ലെപോകുന്നതില്‍ പാക്കിസ്ഥാനില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.