മനോരമ മനസ്സിൽ കണ്ടത് ഏഷ്യാനെറ്റ് മാനത്ത് കണ്ടു

single-img
14 August 2015

Mazhavil_HD_Logo

മലയാളത്തിലെ ആദ്യത്തെ ഫുൾ എച്ച്.ഡി ചാനലാവാനുള്ള മത്സരത്തിൽ മഴവിൽ മനോരമയെ കടത്തിവെട്ടി ഏഷ്യാനെറ്റ് വിജയം കൊയ്തു. ഏഷ്യാനെറ്റ് എച്ച്.ഡി എന്ന പേരിൽ ഇന്നു വൈകീട്ട് 6 മണിമുതൽ സംപ്രേക്ഷണം ചെയ്യും.

 

മലയാള മനോരമ പത്രത്തിൽ ഫുൾ പേജിലടങ്ങിയ പരസ്യമാണ് ഏഷ്യാനെറ്റുകാരെ ചൊടിപ്പിച്ചത്. കേരളത്തിലെ ആദ്യ സമ്പൂർണ ഹൈ ഡെഫനിഷൻ എന്ന പദവി നേടാൻ പോവുകയാണെന്ന പരസ്യം കണ്ട് ഏഷ്യാനെറ്റ് ചെയർമാൻ മാധവന് സഹിച്ചില്ല. ഉടൻ തന്നെ ഏഷ്യാനെറ്റിലെ മറ്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഏഷ്യാനെറ്റ് എച്ച്. ഡി ആക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കി. എത്ര പണം മുടക്കിയാലും സാരമില്ല, മനോരമ എച്ച്.ഡി കാണുന്നതിന് മുൻപ് നമുക്ക് കാണിച്ച് കൊടുക്കണം എന്ന നിലപാടായിരുന്നു ഏഷ്യാനെറ്റ് ടീമിന്റേത്. ഏഷ്യാനെറ്റ് പ്രവർത്തന സജ്ജമാക്കാൻ മുകേഷും സുരേഷ്ഗോപിയും എത്തി. ഫോണിലൂടെ മോഹൻലാലിന്റെ ആശംസകളും ഏഷ്യാനെറ്റ് ഏറ്റുവാങ്ങി.

മിനിസ്ക്രീൻ ചരിത്രത്തിലെ പല സുപ്രധാന നേട്ടങ്ങളും കൈവരിച്ച ഏഷ്യാനെറ്റ് വീണ്ടുമൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. മികച്ച ദൃശൃഭംഗിയോടെ ഹൈ ഡെഫനിഷനിൽ ഡോൾബി 5.1 ശബ്ദമികവിലാണ് ഏഷ്യാനെറ്റ് എച്ച്. ഡി സ്വീകരണമുറിയിലെത്തുന്നത്.

അതേസമയം, ഇതൊന്നും ഞങ്ങൾക്ക് പ്രശ്നമല്ലെന്ന മട്ടിൽ എച്ച്. ഡി ചാനൽ മനോരമ നാളെ ഉദ്ഘാടനം ചെയ്യുമെന്ന പരസ്യങ്ങളും വാർത്തകളും തുടർന്നുകൊണ്ടിരിക്കുന്നു. എച്ച്. ഡി ആവുന്നതിനെക്കുറിച്ചും ഏതൊക്കെ രീതിയിലുള്ള മാറ്റങ്ങളാണ് പ്രേക്ഷകർക്ക് പ്രതീക്ഷാമെന്നും പരസ്യങ്ങളിലൂടെ മനോരമ അറിയിച്ചു. ഇതെല്ലാം വായിച്ച് പഠിച്ച് മനസിലാക്കി പ്രാവർത്തികമാക്കി മുന്നോട്ട് വന്നതാവട്ടെ, ഏഷ്യാനെറ്റും. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയ അവസ്ഥയാണ് ഇപ്പോൾ മഴവിൽ മനോരമയ്ക്ക്.

 

[mom_video type=”youtube” id=”brC6q7OZrbA”]