മുംബൈയില്‍ മൊബൈല്‍ കടയുടമ രഞ്ജീഷ് സിംഗിനെ കടയില്‍ കയറിവന്ന് വാളുകൊണ്ട് വെട്ടിയ ഗുണ്ടയെ സ്വജീവന്‍ പണയംവെച്ച് തടഞ്ഞത് നസ്രുദ്ദീന്‍ ഖുദാബക്ഷ് മന്‍സൂരി എന്ന തയ്യല്‍ക്കാരന്‍

single-img
14 August 2015

mansuri

മനുഷ്യത്വത്തിന് ജാതിയും മതവുമില്ലെന്ന് വീണ്ടും തെളിഞ്ഞു. മുംബൈയിലെ ചെമ്പൂരില്‍ മൊബൈല്‍ കടയുടമ രഞ്ജീഷ് സിംഗ് താക്കൂറിനെ കടയില്‍ കയറി വെട്ടിയ ഗൂണ്ടയെ ജീവന്‍ പണയംവെച്ച് തടഞ്ഞ് മുംബൈ സ്വദേശിയായ തയ്യല്‍ക്കാരന്‍ നസ്രുദ്ദീന്‍ ഖുദാബക്ഷ് മന്‍സൂരിയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

തനിക്കൊരു മൊബൈല്‍ വാങ്ങാനാണ് നസ്രുദ്ദീന്‍ രഞ്ജിത് സിംഗിന്റെ കടയിലെത്തിയത്. ഈ സമയം രജ്ഞിത് സിംഗിനെ ആരകമിക്കാന്‍ എത്തിയ അക്രമി തന്റെ പുറകിലൊളിപ്പിച്ച വാളൂരി കൗണ്ടറിലിരുന്ന രഞ്ജിത് സിംഗിനെ വെട്ടുകയായിരുന്നു. ഈ സമയം ഇത് കണ്ടുകൊണ്ട് നിന്ന നസ്രുദ്ദീന്‍ അക്രമിയെ തടഞ്ഞ് ആ വാള്‍ പിടിച്ചു വാങ്ങുകയായിരുന്നു.

അക്രമി രഞ്ജിത് സിംഗിനെ ആക്രമിക്കുന്ന ദൃശ്യങ്ങളില്‍ നിന്നും നസ്രുദ്ദീന്റെ വീരോചിത ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ രഞ്ജിത് സിംഗിന് ജീവന്‍ നഷ്ടമാകുമായിരുന്നുവെന്ന് സ്പഷ്ടമാണ്. ഇന്ന് താന്‍ ജീവനോടെ ഉള്ളത് മന്‍സൂരി കാരണമാണെന്ന് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന രഞ്ജീഷ് സിംഗ് താക്കൂര്‍ പറഞ്ഞു.

തനിക്ക് ചിന്തിക്കാനോ പേടിക്കാനോ സമയമുണ്ടായിരുന്നില്ലെന്നും അയാളെ തടയണമെന്ന് മാത്രമേ അറിയാമായിരുന്നുവെന്നുമാണ് നസ്രുദ്ദീന്‍ മന്‍സൂരി ഈ സംഭവത്തെപ്പറ്റി പറയുന്നത്. . സ്വന്തം സുരക്ഷയേക്കാള്‍ വലുത് മനുഷ്യത്വമാണ് താന്‍ നോക്കിയതെന്നും അദ്ദേഹം പറയുന്നു.

ആക്രമണത്തിന്റെയും രക്ഷപ്പെടുത്തലിന്റെയും പശ്ചാത്തലത്തില്‍ എന്‍ഡിടിവിയാണ് നസ്രുദ്ദീന്‍ ഖുദാബക്ഷ് മന്‍സൂരിയെ കണ്ടെത്തി അഭിമുഖം നടത്തി ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചത്. ആക്രമണത്തില്‍ താക്കൂറിന് തലയ്ക്കും കൈയ്ക്കുമാണ് വെട്ടേറ്റത്.

[mom_video type=”youtube” id=”jutcGSD2TBU”]