കഴക്കൂട്ടത്ത് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടി

single-img
14 August 2015

download (2)കഴക്കൂട്ടത്ത് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടി. പാങ്ങപ്പാറയിലെ ആഡംബര ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന പത്തംഗ സംഘത്തെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. പശ്ചിമ ബംഗാള്‍, കര്‍ണാടക സ്വദേശികളായ യുവതികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് പിടികൂടിയത്.തിരുവനന്തപുരം റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ പിടിയിൽ ആയത് .