സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ വിവേചനം പരിശോധിക്കുമെന്ന് സുപ്രീംകോടതി

single-img
14 August 2015

supreme courtന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ വിവേചനം പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഫൈസ്റ്റാര്‍ ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താത്ത വിഷയം ഫോര്‍സ്റ്റാര്‍ ബാര്‍ ഉടമകളുടെ അഭിഭാഷകന്‍ ഉന്നയിച്ചപ്പോഴാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശമുണ്ടായത്. സ്വകാര്യമേഖലയെ മദ്യവിതരണത്തില്‍ നിന്ന് വിലക്കുകയാണെങ്കില്‍ ഫോര്‍സ്റ്റാര്‍, ഫൈസ്റ്റാര്‍ വ്യത്യാസമില്ലാതെ എല്ലാവരേയും പൂര്‍ണമായും വിലക്കണം.

വാദം ഈ ഘട്ടത്തിലെത്തിയപ്പോഴാണ് ഫൈസ്റ്റാര്‍ ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താത്തത് പരിശോധിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടത്.

ബാര്‍ ഉടമകള്‍ക്ക് വേണ്ടി അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരാകുന്നതിനെ ടി.എന്‍ പ്രതാപന്റെ അഭിഭാഷകന്‍ ചോദ്യം ചെയ്തു. എ.ജി കോടതിയില്‍ ഇല്ലാത്തപ്പോള്‍ ഇക്കാര്യം ആവശ്യപ്പെടരുതെന്നും എ.ജിയുടെ സാന്നിധ്യത്തില്‍ ഇക്കാര്യം ഉന്നയിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കൂടാതെ അഭിഭാഷകന്‍ ഹാജരാകുന്നതിന് നിയമ തടസ്സമൊന്നുമില്ലെന്നും ചട്ടലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടി എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി.