‘ദൈവ ഒന്നേയുള്ളു പലപേരില്‍ വിളിക്കുന്നു എന്ന് മാത്രം’, മതത്തിന്റെ പേരില്‍ ചോര ചിന്തുന്നവരുടെ കാലത്താണ് മുസ്ലിം ദര്‍ഗക്കൊപ്പം സമീപത്തെ ശിവക്ഷേത്രവും പരിപാലിച്ചുപോരുന്ന മുഹമ്മദ് സാഹിര്‍ വ്യത്യസ്തനാകുന്നത്

single-img
14 August 2015

muslim-clericഇന്‍ഡോര്‍: ദൈവ ഒന്നേയുള്ളു പലപേരില്‍ വിളിക്കുന്നു എന്ന് മാത്രം. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഖാന്ദ്വയിലെ ശിവക്ഷേത്രവും മുസ്ലിം ദര്‍ഗയും പരിപാലിക്കുന്ന മുഹമ്മദ് സാഹിറിന്റേതാണ് ഈ വാക്കുകള്‍. മതത്തിന്റെ പേരില്‍ ചോര ചിന്തുന്നവരുടെ കാലത്താണ് മുസ്ലിം ദര്‍ഗക്കൊപ്പം സമീപത്തെ ശിവക്ഷേത്രവും പരിപാലിച്ചുപോരുന്ന മുഹമ്മദ് സാഹിര്‍ വ്യത്യസ്തനാകുന്നത്.

ശിവ ക്ഷേത്രം വൃത്തിയാക്കുന്നതും ചുറ്റമ്പലം മുതല്‍ ശ്രീകോവിലും ശിവലിംഗവും പരിപാലിക്കുന്നതുമെല്ലാം ഇദ്ദഹമാണ്. ദൈവം ഒന്നയുള്ളൂ എന്നും പല പേരുകളില്‍ വിളിക്കുക മാത്രമാണെന്നും ഇദ്ദേഹം പറയുന്നു.

അസിര്‍ഗഢിനടുത്തുള്ള ബുര്‍ഹാന്‍പൂര്‍ നിവാസിയാണ് ഇദ്ദേഹം. കഴിഞ്ഞ ആറു വര്‍ഷമായി പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലുള്ള ചരിത്ര പ്രസിദ്ധമായ ശിവക്ഷേത്രം പരിപാലിക്കുന്നത് ഇദ്ദേഹമാണ്. ഇവിടത്തെ കെയര്‍ ടേക്കര്‍ ജോലി ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ഇദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇത് തനിക്കു കൈവന്ന ബഹുമതി ആയാണ് മുഹമ്മദ് സാഹിര്‍ കരുതുന്നത്.

പുരോഹിതന്‍ ഇല്ലാത്തതിനാല്‍, ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പ്രാര്‍ത്ഥന നടത്താനുള്ള സഹായങ്ങളും ചെയ്തു കൊടുക്കുന്നത് ഈ മുസ്ലിം പുരോഹിതനാണ്. സമീപത്തു തന്നെയുള്ള പുരാവസ്തു വകുപ്പിനു കീഴിലുള്ള ദുര്‍ഗാ ക്ഷേത്രത്തിന്റെ പരിപാലനവും ഇദ്ദേഹം തന്നെയാണ്.