വിവാദ ആൾദൈവം രാധേ മാ ത്രിശൂലവും കൈയ്യിലേന്തി പൊലീസിന് മുന്നിൽ ഹാജരായി

single-img
14 August 2015

radhemaമുംബയ്: വിവാദ ആൾദൈവം രാധേ മാ മുംബയ് പൊലീസിന് മുമ്പാകെ ഹാജരായി. പതിവ് രീതിയിലുള്ള വേഷവിധാനങ്ങൾ അണിഞ്ഞ് കൈയിൽ ത്രിശൂലവുമായാണ് രാധേ മാ കാന്തിവാലി പൊലീസ് സ്റ്റേഷനിൽ എത്തിയത്.  രാധേ മാ ഹാജരാവുമെന്ന് അറിഞ്ഞ് ഏതാണ്ട് ഇരുപത്തിയ‌ഞ്ചോളം പേർ പൊലീസ് സ്റ്റേഷന് സമീപത്ത് തടിച്ചു കൂടിയിരുന്നു. രാധേ മാ എന്നെഴുതിയ ബാൻഡുകളും അവരിൽ ചിലർ ധരിച്ചിരുന്നു.

മുപ്പത്തിരണ്ടുകാരിയായ യുവതിയുടെ ഭർത്താവിനോടും വീട്ടുകാരോടും ഏഴ് ലക്ഷം രൂപയും സ്വർണാഭരണങ്ങളും ആവശ്യപ്പെടാൻ പ്രേരിപ്പിച്ചു എന്നാണ് രാധേ മായ്ക്കെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് അവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.  രാധേ മാ ബാങ്കോക്കിലേക്ക് രക്ഷപ്പെടാൻ സാദ്ധ്യതയുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.