ആഗസ്ത് 15 മുതല്‍ ചെന്നൈ നഗരത്തില്‍ പ്ലാസ്റ്റിക് നിരോധനം

single-img
14 August 2015

Banplasticbagsചെന്നൈ: ആഗസ്ത് 15 മുതല്‍ ചെന്നൈ നഗരത്തില്‍ പ്ലാസ്റ്റിക് നിരോധനം ശക്തമാക്കുന്നു. 40 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്കിനാണ് നിരോധനം. നിരോധനം ഇപ്പോഴും നിലവിലുണ്ടെങ്കിലും ശക്തമായ നടപടികളിലൂടെ പ്ലാസ്റ്റിക് നിരോധനം യാഥാര്‍ത്ഥ്യമാക്കാനാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്.

429 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് പ്രതിദിനം ചെന്നൈ നഗരത്തില്‍ പുറന്തള്ളപ്പെടുന്നത്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. നിലവില്‍ പരിശോധന ഉണ്ടെങ്കിലും ഇത് ഫലപ്രദമാകുന്നില്ലെന്ന് കണ്ടാണ് പുതിയ നടപടി.