സംസ്ഥാനത്തെ പ്രധാന പൊതുയിടങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കും; ഓരോ പഞ്ചായത്തിലും ഓരോ ഹോട്ട്‌സ്‌പോട്ട്

single-img
14 August 2015

wifiതിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പൊതുയിടങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി. വരുന്ന ഡിസംബറില്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ പരീക്ഷണടിസ്ഥാനത്തില്‍ അവതരിപ്പിക്കാനാണ് ശ്രമം. ഓരോ പഞ്ചായത്തിലും ഓരോ സ്‌പോട്ടുകള്‍ ഉണ്ടാകും. 10 മുതല്‍ 15 മിനിറ്റ് വരെ പൊതുജനത്തിന് ഈ വൈഫൈ സൗകര്യം സൗജന്യമായി ഉപയോഗിക്കാം. അതിലധികം സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കണമെങ്കില്‍ നിശ്ചിത തുക നല്‍കേണ്ടി വരും.

ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. വൈഫൈ സ്‌പോട്ടുകള്‍ അവതരിപ്പിക്കുന്ന പദ്ധതിയ്ക്കായി ടെക്‌നിക്കല്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.  പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ കമ്മിറ്റി പരിശോധിക്കും.