പെഷവാര്‍ ഭീകരാക്രമണം; ഏഴു പേര്‍ക്ക് പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചു

single-img
14 August 2015

Peshawar school attack evarthaഇസ് ലാമാബാദ്: പെഷവാര്‍ ഭീകരാക്രമണ കേസിലെ ഏഴു പേര്‍ക്ക് പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചു. 2014 ഡിസംബര്‍ 16നാണ് പെഷവാറില്‍ സൈനിക സ്കൂളില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ 125 വിദ്യാര്‍ഥികള്‍ അടക്കം 151 പേരെ വെടിവെച്ചു കൊന്നത്. ഇതില്‍ ആറു പേര്‍ തൗഹീദ് അല്‍ ജിഹാദ് വിഭാഗത്തിന്‍െറയും രണ്ടു പേര്‍ തെഹ് രീകെ താലിബാന്‍െറയും ജെയ്ഷെ മുഹമ്മദിന്‍െറയും പ്രവര്‍ത്തകരാണ്. സ്കൂള്‍ കടന്നു കയറാന്‍ ഭീകരര്‍ക്ക് സഹായം ചെയ്ത ഒരാള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.

പാക് സൈനിക നടപടികളില്‍ പ്രകോപിതരായ തെഹ് രീകെ താലിബാനാണ് ആക്രമണം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഗൂഢാലോചന നടത്തിയ ആറു പേര്‍ക്കാണ് സൈനിക കോടതി ശിക്ഷ വിധിച്ചത്.

പെഷാവാര്‍ ആക്രമണത്തെ തുടര്‍ന്നാണ് ഏഴു വര്‍ഷമായി വധശിക്ഷക്ക് ഏര്‍പ്പെടുത്തിയ നിരോധം പാക് സര്‍ക്കാര്‍ പിന്‍വലിച്ചത്. തുടര്‍ന്ന് 200 പേരുടെ വധശിക്ഷ സര്‍ക്കാര്‍ നടപ്പാക്കി. കൂടാതെ, കറാച്ചിയില്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതിക്കും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.