ഓം പ്രകാശ് റാവത്ത് തിരഞ്ഞെടുപ്പ് കമ്മിഷണര്‍

single-img
14 August 2015

Om-Prakash-Rawatന്യൂഡല്‍ഹി: ഓം പ്രകാശ് റാവത്തിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാഷ്ട്രപതി നിയമിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന എച്ച്.എസ്.ബ്രഹ്മ ഏപ്രിലില്‍ വിരമിച്ച ശേഷം മൂന്നംഗ കമ്മിഷനില്‍ ഒഴിഞ്ഞുകിടക്കുന്ന പദവിയിലേക്കാണ് നിയമനം. മധ്യപ്രദേശ് കേഡറിലെ 1977 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം കേന്ദ്ര ഘനവ്യവസായ സെക്രട്ടറിസ്ഥാനമടക്കം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഡോ. നസീം സെയ്ദി, കമ്മിഷണര്‍ എ.കെ.ജ്യോതി എന്നിവരാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷനിലെ അംഗങ്ങള്‍. റാവത്ത് ചുമതലയേറ്റെടുക്കുന്ന അന്നുമുതലാണ് നിയമനം പ്രാബല്യത്തില്‍വരികയെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. ആറു വര്‍ഷമോ അല്ലെങ്കില്‍ 65 വയസ്സ് പൂര്‍ത്തിയാകുന്നതു വരെയോ ആണ് നിയമനം.