പാര്‍ലമെന്റ്‌ യുദ്ധക്കളമാകരുത് ; സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ സാധാരണക്കാരിലേക്കും എത്തണം എന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ രാഷ്‌ട്രപതി

single-img
14 August 2015

pranab_speech_759പാര്‍ലമെന്റ്‌ യുദ്ധക്കളമാകരുതെന്ന്‌ രാഷ്‌ട്രപതി . നിയമനിര്‍മ്മാണസഭകള്‍ പ്രതിസന്ധിയിലായിരിക്കെ രാഷ്ട്രീയപാര്‍ട്ടികള്‍ സ്വയം തെറ്റുതിരുത്തണമെന്നും പ്രണബ് മുഖര്‍ജി സ്വാതന്ത്ര്യ തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.ക്രിയാത്മകമായ സംവാദത്തിനാണ് എംപിമാര്‍ തയാറാകേണ്ടത്. രാഷ്ട്രപുരോഗതിക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. അതിന് തയാറാകാതെ തമ്മില്‍ പോരടിക്കാനാണ് ഇപ്പോള്‍ ശ്രമം. അത് വലിയ കളങ്കമാണ്.

 
സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ സാധാരണക്കാരിലേക്കും എത്തണം. ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടുള്ളതാകണം സര്‍ക്കാര്‍ നയങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനും അക്രമത്തിനുമെതിരെ കര്‍ശന നടപടി തുടരുമെന്നും മതേതരത്വമൂല്യങ്ങള്‍ക്കെതിരെയുള്ള ഏതു നീക്കവും ചെറുക്കണമെന്നും രാഷ്ട്പതി പറഞ്ഞു. ഭീകരവാദികള്‍ക്ക് സഹായം നല്‍കില്ലെന്ന് പാകിസ്ഥാന്‍ ഉറപ്പാക്കണമെന്നും രാഷ്ട്പതി ആവശ്യപ്പെട്ടു.ബംഗ്ലാദേശുമായുള്ള ഭൂമിതര്‍ക്കം പരിഹരിച്ചത്‌ സന്തോഷകരമാണ്‌ എന്നും അദ്ദേഹം പറഞ്ഞു.