ചൈനയുടെ സഹായത്തോടെ രാജപക്‌സെ 21 കോടിഡോളര്‍ മുടക്കി നിര്‍മ്മിച്ച ലങ്കന്‍ വിമാനത്താവളം സിരിസേന സര്‍ക്കാര്‍ നെല്ലുസംഭരണകേന്ദ്രമാക്കി

single-img
14 August 2015

Mattala_Rajapaksa_International_Airport_Terminal_Building

മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയുടെ സ്വപ്നപദ്ധതിയായ വിമാനത്താവളം സിരിസേന സര്‍ക്കാര്‍ നെല്ലുസംഭരണ കേന്ദ്രമാക്കി. 21 കോടിഡോളര്‍ ചെലവില്‍ തെക്കന്‍ തുറമുഖ ജില്ലയായ ഹംബന്‍ടോട്ടയില്‍ നിര്‍മിച്ച മട്ടാല മഹീന്ദ രാജപക്‌സെ അന്താരാഷ്ട്ര വിമാനത്താവളമാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ താത്കാലിക നെല്ല് സംഭരണശാലയാക്കി മാറ്റിയത്.

ഹംബന്‍ടോട്ടയിലെ മറ്റു നെല്ല് സംഭരണശാലകള്‍ മുഴുവന്‍ നിറഞ്ഞിരിക്കുന്ന്തിനാലാണ് പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന ഈ വിമാനത്താവളം സര്‍ക്കാര്‍ നെല്ല് സംഭരിക്കാന്‍ വിട്ടുകൊടുത്തത്. ചൈനയുടെ സഹായത്തോടെ രാജപക്‌സെയുടെ സ്വദേശത്തു നിര്‍മിച്ച വിമാനത്താവളം 2013ല്‍ കമ്മീഷന്‍ ചെയ്‌തെങ്കിലും വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നില്ല.

വിമാനത്താവളം നെല്ലുസംഭരണശാലയാക്കാന്‍ അനുവാദം ചോദിച്ച് പാഡി മാര്‍ക്കറ്റിംഗ് ബോര്‍ഡ് മേധാവി സര്‍ക്കാരിനു കത്തെഴുതിയതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളം വിട്ടുകൊടുത്ത്. വിമാനത്താവളത്തിന്റെ നിര്‍മ്മാണസമയത്ത് അഴിമതി നടന്നിരുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.