പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍

single-img
14 August 2015

rape3_090414065317_090414080644തൊടുപുഴ: വണ്ണപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വെള്ളക്കയം പുത്തന്‍പുരയില്‍ മാണി (65), മകന്‍ ലൈജു (30) എന്നിവരെയാണ് പിടിയിലായത്. മാണി ബധിരനും മൂകനുമാണ്. കഴിഞ്ഞ 26ന് നാടുവിട്ടു പോയ പെണ്‍കുട്ടിയെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ പാല പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

അയല്‍വാസിയായ പ്രതികള്‍ അവരുടെ വീട്ടില്‍ വച്ച് പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശാനുസരണം കാളിയാര്‍ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.