ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഗുരുതരാവസ്ഥയിലായ മുന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ രാജാധാനി എക്‌സപ്രസ് പറന്നെത്തി

single-img
13 August 2015

LHBRajdhaniRake

ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഗുരുതരാവസ്ഥയിലായ മുന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ രാജാധാനി എക്‌സപ്രസ് നിശ്ചയിച്ചതിലും പതിനഞ്ച് മിനിട്ടുമുമ്പ് സ്‌റ്റേഷന്‍ പിടിച്ചു. കുഞ്ഞിനെ രക്ഷിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടറിനായി ആശുപത്രികള്‍ തോറും കയറിയിറങ്ങിയ റയില്‍വേ അധികൃതര്‍ അവസാനം റെയില്‍വേ സ്റ്റേഷനില്‍നിന്നു പത്തു കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ ആശുപത്രിയില്‍നിന്നു സിലിണ്ടര്‍ എത്തിച്ചു. ഒടുവില്‍ പത്തുമിനിട്ട് വൈകിട്രയിന്‍ യാത്രതുടരുകയായിരുന്നു. ഒഡീഷയിലെ കട്ടക്കില്‍നിന്നു ന്യൂഡല്‍ഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസാണു ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി കഴിഞ്ഞദിവസം ബൊക്കാറോ സ്റ്റേഷനില്‍ പറന്നെത്തി കാത്തുകിടന്നത്.

രാജധാനിയില്‍ യാത്രചെയ്തിരുന്ന എന്‍ജിനീയറായ ഹര്‍ഷികേഷ് ലങ്കയുടെ മൂന്നുമാസം പ്രായമുള്ള കുട്ടി കബിയയെ ശ്വാസകോശ സംബന്ധമായ വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കു കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ കുട്ടിയുടെ ആരോം്യനില വഷളായി. കുട്ടിയ്‌ക്കൊപ്പം ഡോക്ടറും ഉണ്ടായിരുന്നു.

ട്രെയിന്‍ ജംഷഡ്പൂരില്‍ എത്തിയപ്പോള്‍ കുട്ടിയുടെ നില കൂടുതല്‍ വഷളാകുകയും എത്രയും പെട്ടെന്ന് ഓക്‌സിജന്‍ നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്നു ഡോക്ടര്‍ കുടുംബാംഗങ്ങളെ അറിയിക്കുകയുമായിരുന്നു. ബൊക്കാറോ റയില്‍വേ ആശുപത്രി അധികൃതരെ ഡോക്ടര്‍ തന്നെ ഇക്കാര്യം ഫോണില്‍ അറിയിച്ചു. അധികൃതര്‍ വിവരം കൈമാറിയതനുസരിച്ച് ട്രെയിനിലെ ടിടിഇയും കോച്ച് അസിറ്റന്റുമാരും കുഞ്ഞിന് സഹായവുമായി ഓടിയെത്തി. അവര്‍ ജംഷഡ്പൂര്‍, ബൊക്കാറോ സ്റ്റേഷന്‍ അധികൃതരെ രോഗവിവരം ധരിപ്പിക്കുകയും കുഞ്ഞിന് അടിയന്തിര ചികിത്സ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

അധികൃതര്‍ സിഗ്‌നല്‍ വിഭാഗത്തിനും ലോക്കോ പൈലറ്റുമാര്‍ക്കും നിര്‍ദേശം നല്‍കിയതോടെ രാജധാനി ബൊചക്കാറോയിലേക്ക് പറക്കുകയായിരുന്നു. നിശ്ചിത സമയത്തിനു പതിനഞ്ചുമിനിറ്റ് നേരത്തേ രാജധാനി ബൊക്കാറോയിലെത്തിച്ചെങ്കിലും ഓക്‌സിജന്‍ സിലിണ്ടറുമായി ആംബുലന്‍സ് സ്റ്റേഷനില്‍ എത്തിയിരുന്നില്ല. എത്തുമിനിട്ടുകള്‍ക്കകം സ്‌റ്റേഷനില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്നും റെയില്‍വേ അധികൃതര്‍ എത്തിച്ച ഓക്‌സിജന്‍ സിലിണ്ടര്‍ കുഞ്ഞിനെ പിടിപ്പിച്ച് ട്രെയിന്‍ വീണ്ടും യാത്ര തുടരുകയായിരുന്നു.