സാംസങിന്റെ ഏറ്റവും കനംകുറഞ്ഞ സ്മാർട്ട്ഫോൺ ഗാലക്സി എ8 വിപണിയിൽ: വില 32,500.

single-img
13 August 2015

galaxya8സ്മാർട്ട്ഫോൻ നിർമ്മാതക്കളായ സാംസങ് അവരുടെ പുതിയ മോഡലായ ഗാലക്സി എ8 കേരളാ വിപണിയിൽ എത്തിച്ചു. 32,500 രൂപയാണ് വില. സാംസങ് ഇതുവരെ ഇറക്കിയിട്ടുള്ളതിൽ വെച്ച് ഏറ്റവും കനം കുറഞ്ഞ ഫോണായ ഗാലക്സി എ8 4G സപ്പോർട്ടോടുകൂടിയാണ് വരുന്നത്.

5.7 ഇഞ്ച് ഡിസ്പ്ലെ ഉള്ള ഈ ഫോൺ ഒക്റ്റാകോർ പ്രൊസ്സസറിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ 16 മെഗാപിക്സലോടുകൂടിയ പിൻ ക്യാമറയും 5 മെഗാപിക്സലോടുകൂടിയ മുൻ ക്യാമറയും ഇതിന്റെ പ്രത്യേകതകളാണ്.

ഓണം പ്രമാണിച്ച് സാസ്ങിന്റെ എല്ലാ ഫോണുകൽക്കും ‘ഫോണസദ്യ’ എന്ന പേരിൽ പ്രത്യേഗ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.