മദ്യപിച്ച് വാഹനമോടിക്കുകയും അത് ചോദ്യം ചെയ്ത പോലീസുകാരോട് തര്‍ക്കിക്കുകയും ചെയ്ത മകന് പിഴയിട്ട് മഹാരാഷ്ട്ര ഗതാഗതവകുപ്പ് മന്ത്രി

single-img
13 August 2015

Diwakar-Raote

മദ്യപിച്ച് വാഹനമോടിക്കുകയും അത് ചോദ്യം ചെയ്ത പോലീസുകാരോട് തര്‍ക്കിക്കുകയും ചെയ്ത മകന് പിഴയിട്ട് മഹാരാഷ്ട്ര ഗതാഗതവകുപ്പ് മന്ത്രി ദിവാകര്‍ റൗത്ത. മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് മകനായ ഉമേഷിനോട് 1000 രൂപ പിഴയടയ്ക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യപിച്ച് വാഹനമോടിച്ചെത്തിയ ഉമേഷിനെ പൊലിസുകാര്‍ തടഞ്ഞു നിര്‍ത്തുകയും പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ മന്ത്രിയുടെ മകനെന്ന രീതിയില്‍ ഉമേഷ് പൊലിസുകാരോട് തര്‍ക്കിച്ചു. സംഭവമറിഞ്ഞ മന്ത്രി മകനോട് പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

പോലിസുകാര്‍ തങ്ങളുടെ ജോലിയാണ് ചെയ്യുന്നതെന്നും അവര്‍ എല്ലാവരെയും പരിശോധിക്കുകയും നിയമം തെറ്റിച്ചവരോട് പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എന്റെ മകനായാലും ശരി നിയമം തെറ്റിച്ചാല്‍ പിഴ അടയ്ക്കണമെന്നുതന്നെ ദിവാകര്‍ മകനോട് കര്‍ശനമായി ആവശ്യപ്പെടുകയായിരുന്നു.

ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കില്‍ കറങ്ങിയ രണ്ടു വനിതാ പൊലീസുകാര്‍ക്കെതിരെ ദിവാകര്‍ റൗത്ത പിഴ ചുമത്താന്‍ നിര്‍ദ്ദേശം നല്‍കിയതും വാര്‍ത്തയായിരുന്നു.