നേപ്പാള്‍ ഹിന്ദുരാഷ്ട്രമെന്ന പദവിയിലേക്ക് മടങ്ങിയെത്തണമെന്ന് നേപ്പാളിലെ മുസ്ലീങ്ങള്‍

single-img
13 August 2015

NEPAL_-_1125_-_Modi_visita

നേപ്പാള്‍ ഹിന്ദുരാഷ്ട്രമെന്ന പദവിയിലേക്ക് മടങ്ങിയെത്തണമെന്ന് നേപ്പാളിലെ മുസ്ലീങ്ങള്‍. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ മിഷിണറി പ്രവര്‍ത്തനങ്ങളും മതപ്രചരണങ്ങളും വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഹിന്ദുരാഷ്ട്രമെന്ന പദവിക്ക് കീഴില്‍ തങ്ങള്‍ കൂടുതല്‍ സുരക്ഷിതരായിരിക്കുമെന്നാണ് മുസ്ലീങ്ങള്‍ പറയുന്നത്.

തങ്ങളുടെ സുരക്ഷയ്ക്ക് ഹിന്ദുരാഷ്ട്രമെന്ന പദവിയാണ് നല്ലതെന്ന് റാപ്റ്റി മുസഌം സൊസൈറ്റി വ്യക്തമാക്കി. മനപ്പാളിന്റെ ഭരണഘടനയില്‍ നിന്നും മതേതരത്വം എന്ന വാക്ക് ഒഴിവാക്കാന്‍ പൊതുജന സര്‍വ്വേ നടക്കുന്നതിനിടയിലാണ് മുസഌങ്ങള്‍ ഹിന്ദു രാഷ്ട്ര പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

മതേതരത്വം നിലവില്‍ വന്ന ശേഷം ക്രിസ്തീയ മിഷണറിമാരുടെ തള്ളിക്കയറ്റവും മതപ്രചരണ പ്രവര്‍ത്തനങ്ങളും ശക്തമായതോടെയാണ് പ്രസ്തുത നിലപാടിനെതിരേ പ്രതിഷേധം ശക്തമായത്. ബാങ്കിയിലെ 80 ശതമാനത്തോളം മുസഌങ്ങള്‍ക്കും ഹിന്ദുരാഷ്ട്രമെന്ന പദവിക്ക് കീഴില്‍ കഴിയുന്നതാണ് ഇഷ്ടമെന്നും മതേതര രാഷ്ട്രമെന്ന പദവി ദീര്‍ഘകാലമായി ഹിന്ദുരാഷ്ട്ര പദവിക്ക് കീഴില്‍ കഴിഞ്ഞ ഹിന്ദുക്കളുടേയും മുസഌങ്ങളുടേയും ഐക്യം തകര്‍ത്തുവെന്നും മുസ്ലീം മോര്‍ച്ച പ്രസ്താവിക്കുന്നു.