ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ ഓർമ്മിപ്പിച്ചുകൊണ്ട് ഒരു ഷോർട്ട് ഫിലിം. മനോജ് ബാജ്പേയും രവീനയും ജോഡികൾ.

single-img
13 August 2015

ഇന്ത്യ ഇന്നും ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്നെങ്കിൽ? നമ്മുടെ എല്ലാം ജീവിതം ഇന്നുള്ളത് പോലെ ആയിരിക്കുമോ? 1940കളിൽ ഇന്ത്യയിലെ ജീവിതം എങ്ങനെ ആയിരുന്നുവെന്ന് നമ്മൾ ഒരു നിമിഷം ഒന്നു ആലോചിച്ചു നോക്കൂ. ഇന്ത്യൻ ജനതയെ അടിമകളെ പോലെ അടിച്ചമർത്തിയിരുന്ന ഒരു കാലമായിരുന്നു അത്. ഇന്ത്യക്കാർ ബ്രിട്ടീഷ് ഭരണത്തിന്റെ കാൽകീഴിൽ ജീവിച്ചിരുന്ന കാലം. ആ കാലത്തെ ഒരു നിമിഷം ഒന്നു ഓർമ്മിപ്പിക്കുകയാണ് ഈ ഷോർട്ട് ഫിലിമിലൂടെ.

മനോജ് ബാജ്പേയും രവീന തണ്ടണും ആണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സ്വന്തം ജീവിതം രാജ്യത്തിനും ജനതയ്ക്കും വേണ്ടി അർപ്പിച്ച് നമുക്ക് സ്വാതന്ത്ര്യം നേടിതന്ന അനവധി ധീര സ്വാതന്ത്ര്യ സമര സേനാനികൾക്കായി ഈ ചിത്രം സമർപ്പിച്ചിരിക്കുകയാണ് സംവിധായകൻ വിനയ് ജൈസ്വാൾ.

 

[mom_video type=”youtube” id=”AhUApcBAbZA”]