പ്രതിമാസം ഒരു ജി.ബി സൗജന്യ വൈ ഫൈ നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആലോചന

single-img
13 August 2015

imagesപ്രതിമാസം ഒരു ജി.ബി സൗജന്യ വൈ ഫൈ നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആലോച്ചിക്കുന്നു . ആദ്യ ഘട്ടത്തില്‍ എല്ലാ സര്‍ക്കാര്‍ കോളജുകളിലും സ്വകാര്യ കോളജുകളിലും സൗജന്യ വൈ ഫൈ ലഭ്യമാക്കുമെന്ന്‌ ഡല്‍ഹി ഡയലോഗ്‌ കമ്മീഷന്‍ വൈസ്‌ ചെയര്‍മാന്‍ ആഷിഷ്‌ ഖേദന്‍ അറിയിച്ചു.

രണ്ടും മൂന്നും ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കായി വിദൂര ഗ്രാമങ്ങളിലും കോളനി പോലെയുള്ള പ്രദേശങ്ങളിലും സൗജന്യ വൈ ഫൈ ലഭ്യമായി തുടങ്ങും. പദ്ധതിയുടെ ആദ്യ ഘട്ടം ഒരു വര്‍ഷത്തിനകം നടപ്പിലാകുമെന്ന്‌ ആഷിഷ്‌ ഖേതന്‍ അറിയിച്ചു.ഡല്‍ഹി നിവാസികള്‍ക്ക്‌ സൗജന്യ വൈ ഫൈ ലഭ്യമാക്കുമെന്നത്‌ ആം ആദ്‌മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനമായിരുന്നു.