മോഹന്‍ലാല്‍- രഞ്ജിത്ത് കൂട്ടുകെട്ടിന്റെ ലോഹം 20 ന് തീയേറ്ററുകളിലെത്തും

single-img
13 August 2015

Loham-movie-poster-mohanlal-new-look-9

രഞ്ജിത്ത് – ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലോഹം ഓഗസ്റ്റ് 20ന് തിയേറ്ററുകളിലെത്തും. സ്വര്‍ണ്ണ കള്ളക്കടത്തിന്റെ കഥപറയുന്ന ലോഹത്തില്‍ മോഹന്‍ലാല്‍ ജോണ്‍ ഡേവിഡ് എന്ന പോലീസ് ഓഫീസറുടെ വേഷം അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വമ്പന്‍ സ്വര്‍ണ്ണക്കടത്ത് മാഫിയയെ അതിസാഹസികമായി കീഴ്‌പ്പെടുത്തുന്ന ജോണ്‍ ഡേവിഡിന്റെ ഒരു ദിവസത്തെ ആക്ഷന്‍ ജേര്‍ണിയാണ് ലോഹത്തിലൂടെ രഞ്ചിത്ത് പറയുന്നത്. മോഹന്‍ലാല്‍ ടാക്‌സി ഡ്രൈവര്‍ രാജു എന്ന കഥാപാത്രമായിട്ടെത്തുന്നു എന്നുള്ളതായിരുന്നു ഇതവരെയുള്ള വാര്‍ത്തകള്‍. എന്നാല്‍ ലാലിന്റെ രാജു എന്നുള്ളത് ഒരു ദിവസത്തേക്ക് ജോണ്‍ ഡേവിഡ് സ്വീകരിക്കുന്ന പേരു മാത്രമാണെന്നാണ് സൂചന.

അബുസലീമും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ അഭഠിനയിക്കുന്നുണ്ട്. അപകടം നിറഞ്ഞ ആക്ഷന്‍ സ്വീക്കന്‍സുകളും ചെയ്‌സുകളും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിട്ടുണ്ട്.

 

[mom_video type=”youtube” id=”7__CGZ9zf3w”]