മാഗി ന്യൂഡില്‍സിന്റെ നിരോധനം മുംബൈ ഹൈക്കോടതി ആറാഴ്ചത്തേക്ക് നീക്കി

single-img
13 August 2015

maggie-noodlesമുംബൈ: മാഗി ന്യൂഡില്‍സിന്റെ നിരോധനം മുംബൈ ഹൈക്കോടതി താല്‍ക്കാലികമായി നീക്കി. ആറാഴ്ചത്തേക്കാണ് നിരോധനത്തിന് ഇളവ് നല്‍കിയിട്ടുള്ളത്. മാഗി നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ നെസ് ലെ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

മാഗിയുടെ ഏഴ് തരം ന്യൂഡില്‍സും വീണ്ടും പരിശോധിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിരോധനം നീക്കിയത്. ജൂണ്‍ അഞ്ചിനാണ് രാജ്യവ്യാപകമായി മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയത്.