ഇന്റ്റർനെറ്റ് വഴിയുള്ള കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ തടയാൻ ഫേസ്ബുക്ക്, ഗൂഗിൾ, റ്റ്വിറ്ററും ഒന്നിക്കുന്നു

single-img
12 August 2015

389935-porn-social-mediaഫേസ്ബുക്ക്, ഗൂഗിൾ, റ്റ്വിറ്റർ, മൈക്രോസോഫ്റ്റ്, യാഹൂ. എന്നിവരും ബ്രിട്ടൻ ആസ്ഥാനമാക്കിയുള്ള ഇന്റ്റ്ർനെറ്റ് വാച്ച് ഫഔണ്ഡേഷനും (IWF) ചേർന്ന് ഇന്റ്റ്ർനെറ്റിൽ കൂടിയുള്ള കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ തടയാൻ പദ്ധതിയിട്ടു. ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടുപിടീക്കനും അവ ബ്ലോക്ക് ചെയ്യാനും സാധിക്കുന്ന ഒരു പിതിയ പദ്ധതി നടപ്പാക്കനുള്ള ശ്രമത്തിലാണ് ഇവർ.

ഇത്തരത്തിലുള്ള അശ്ലീല ചിത്രങ്ങളെ തിരഞ്ഞെടുത്ത് അവ്യക്തമാക്കിയിരിക്കുകയാണ് ബ്രിട്ടനിലെ ധർമ്മസ്ഥാപനമായ ഐ.ഡബ്ള്യു.എഫ്. ഒരിക്കൽ ഒരു ചിത്രത്തിൽ ഇങ്ങനെ ചെയ്താൽ പിന്നീട് അത്തരത്തിലുള്ള എല്ലാ ചിത്രങ്ങളെയും അവ്യക്തമാകുന്നതാണ്.

ഇങ്ങനെ ചെയ്തിരിക്കുന്ന ചിത്രങ്ങളുടെയെല്ലാം രേഖകൾ ഫേസ്ബുക്ക്, ഗൂഗിൾ, റ്റ്വിറ്റർ, മൈക്രോസോഫ്റ്റ്, യാഹൂ എന്നീ അഞ്ച് സൈറ്റുകൾക്ക് നൽകും. പിന്നീട് ഈ അഞ്ച് സൈറ്റുകളിലും അപ്ലോഡ് ചെയ്യുന്ന എല്ലാ ചിത്രങ്ങളും സ്കാൻ ചെയ്യുന്നതാണ്. ഐ.ഡബ്ള്യു.എഫ്. ന്റെ രെഖകളിലുള്ള ചിത്രങ്ങളെല്ലാം തന്നെ അപ്ലോഡ്, ഷെയർ തുടങ്ങിയവ ചെയ്യുന്നതിൽ നിന്നും തടസ്സപ്പെടുത്തുന്നതാണ്.

ഗൂഗിൾ ഇത്തരത്തിൽ ജീ-മെയിൽ വഴി അപ്ലോഡ് ചെയ്യുന്ന കുട്ടികളുടെ അശ്ലീല ചിത്രങ്ങളെ സ്കാൻ ചെയ്യുകയുണ്ടായിരുന്നു. ഏതായാലും ടെക്ക്-ഭീമൻമാരുടെ ഇത്തരം പുതിയ പദ്ധതികൾ ഇന്റ്റർനെറ്റ് വഴിയുള്ള ലൈംഗിക ചൂഷണങ്ങളെ ഒരു പരിധിവരെ തടയാൻ സഹായിക്കുന്നതാണ്.