ഹൈദര്‍പോറയില്‍ 10 സൈനികരെ കൊലപ്പെടുത്തിയ ലഷ്‌കര്‍ കമാന്‍ഡര്‍ ഇര്‍ഷാദ് അഹമ്മദ് ഗനിയടക്കം രണ്ടുഭീകരരെ ഇന്ത്യന്‍ സൈന്യം വകവരുത്തി

single-img
12 August 2015

Armymen-India-Kashmir-Nationalturk-26-610x309

ഹൈദര്‍പോറയില്‍ 10 സൈനികരെ കൊലപ്പെടുത്തിയ ലഷ്‌കര്‍ കമാന്‍ഡര്‍ ഇര്‍ഷാദ് അഹമ്മദ് ഗനിയടക്കം രണ്ടുഭീകരരെ ഇന്ത്യന്‍ സൈന്യം വകവരുത്തി. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഇര്‍ഷാദ് അഹമ്മദ് ഗനിയും പുല്‍വാമയിലെ തലഗം നിവാസി ഗുല്‍സാര്‍ അഹമ്മദ് എന്ന ഭീകരനും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടയില്‍ ഒരു സൈനികന് പരിക്കറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെയാണ് ഏറ്റുമുട്ടില്‍ നടന്നത്. തെക്കന്‍ കശ്മീരിലെ രത്തന്‍പോറയില്‍ രാവിലെ പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരേ ഭീകരര്‍ വെടിവെക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഭീകരര്‍ അടുത്തുള്ള വീട്ടില്‍ ഒളിക്കുകയായലിരുന്നു. വീടുവളഞ്ഞ സൈനികര്‍ രക്ഷപ്പെടആ ശ്രമിച്ച ഭീകരരെ വെടിവെച്ചു കൊല്ലുകയായിരുന്നു.

ഭീകരപ്രവര്‍ത്തനങ്ങളുടെ സൂത്രധാരനായ ക്വാസിമുമായി അടുത്ത ബന്ധമുള്ളയാളാണ് കൊല്ലപ്പെട്ട ഇര്‍ഷാദ്. ഉധംപുരില്‍ ബി.എസ്.എഫിനെ ആക്രമിച്ച സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് സൈന്യം പറഞ്ഞു.