നാസ ഇന്ത്യയിലെത്തുന്നു, ബഹികരാകാശ രംഗത്ത് ലോകരാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തിയ മംഗള്‍യാനെക്കുറിച്ച് പഠിക്കാന്‍

single-img
12 August 2015

22ISBS_MANGALYAAN__2216316f (1)

ബഹികരാകാശ രംഗത്ത് ലോകരാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തിയ മംഗള്‍യാനെക്കുറിച്ച് പഠിക്കാന്‍ നാസ ഇന്ത്യയിലെത്തുന്നു. ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന്റെ വിജയം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയെ പോലും അമ്പരിപ്പിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ പഠനയാത്ര. മംഗള്‍യാനില്‍ നിന്നുള്ള ചിത്രങ്ങളും മംഗള്‍യാശന സംബന്ധിച്ചുള്ള വിവരങ്ങളും പഠിക്കുകയാണ് നാസയുടെ വരവിന്റെ ഉദ്ദേശ്യം.

ഐഎസ്ആര്‍ഒ സംഘം നാസ ശാസ്ത്രജ്ഞരുമായി സഹകരിച്ച് ചൊവ്വയെക്കുറിച്ച് വിശദമായി പഠിക്കുമെന്നും ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു. പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെ കാര്യക്ഷമതമൂലം കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടരുകയാണ് മംഗള്‍യാന്‍.

2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യ മംഗള്‍യാന്‍ വിക്ഷേപിച്ചത്. 2014 ഒക്ടോബര്‍ 24നു ചൊവ്വാ ഭ്രമണപഥത്തിലെത്തിയ മംഗള്‍യാനിലൂടെ ആറു മാസത്തെ പര്യവേക്ഷണമാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇന്ധനം ശേഷിച്ചതിനാല്‍, മാര്‍ച്ച് 24ന് ആറു മാസത്തേക്കുകൂടി പരിവേഷണ ദൗത്യം നീട്ടുകയായിരുന്നു.

ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നലക്ഷ്യം ഭംഗിയായി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയാണ് മംഗള്‍യാന്‍ ഇപ്പോള്‍.