മുംബൈ തീവ്രവാദി ആക്രമണത്തിന് പിന്നില്‍ ഹാഫീദ് സെയിദാണെന്ന് ലോകം മുഴുവനുമറിയാമെന്ന് സെയ്ഫ് അലിഖാന്‍

single-img
12 August 2015

Saif-Ali-Khan-Katrina-Kaif-Phantom-still

മുംബൈ തീവ്രവാദി ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് ലോകം മുഴുവനുമറിയാമെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. തന്റെ പുതിയ ചിത്രം ‘ഫാന്റം’ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ജമാത്ത് ഉദ് ദവാ നേതാവുമായ ഹഫീദ് സയീദ് ലാഹോര്‍ കോടതിയെ സമീപിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും എന്തുകൊണ്ട് തങ്ങള്‍ക്കത് തുറന്നു പറഞ്ഞുകൂടെന്നും സെയ്ഫ് ചോദിച്ചു. മുംബൈ ആക്രമണത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ ഉള്‍പ്പെടുത്തി ചിത്രമൊരുക്കിയതാണ് ഹഫീദ് സയീദിനെ പ്രകോപിപ്പിച്ചതെന്നും സെയ്ഫ് പറഞ്ഞു. ഒരു പിടികിട്ടാപ്പുള്ളിയായ തീവ്രവാദിക്ക് ഏതെങ്കിലും രാജ്യത്ത് കോടതിയെ സമീപിക്കാന്‍ കഴിയുന്ന കാര്യം ആ രാജ്യശത്ത സംബന്ധിച്ച് പരിഹാസപരമാണെന്നും ഈ നടപടി പാകിസ്താന്റെ നിലപാട് വ്യക്തമാക്കുന്നുവെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

മുംബൈ ഭീകരാക്രമണവും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളും പറയുന്ന കബീര്‍ ഖാന്റെ സംവിധാനത്തിലൊരുങ്ങിയ ഫാന്റത്തില്‍ പാകിസ്താന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച ഹഫ്ദ സയീദ് ലാഹോര്‍ കോടതിയെ സമീപിക്കുകയായിരുന്നു.