സിനിമാ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പ്രതിഷേധമുള്ളവര്‍ ആട്ടിന്‍ പാലും കുടിച്ച് ഉറങ്ങിയാല്‍ മതിയെന്ന് സംവിധായകമന്‍ ജൂഡ് ആന്റണി

single-img
12 August 2015

Jude-Antony-Joseph

സിനിമാ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പ്രതിഷേധമുള്ളവര്‍ ആട്ടിന്‍ പാലും കുടിച്ച് ഉറങ്ങിയാല്‍ മതിയെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയവര്‍ക്കെതിരെ മറുപടിയുമായി ജൂഡ് ആന്റണി രംഗത്തെത്തിയിരിക്കുന്നത്.

ജൂഡിന്റെ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റുകള്‍ വരുന്നുണ്ട്. ചിലതിനെല്ലാം ജൂഡ് മറുപടിയും നല്‍കുന്നുണ്ട്.

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മഹാ ഉഴപ്പനായിരുന്ന ഞാന്‍ അമ്മ പഠിപ്പിക്കുന്ന സ്കൂളില്‍ ഹൈ സ്കൂള്‍ പഠനത്തിനായി ചേര്‍ന്ന കാലം.പതിനൊന്നു ഡിവിഷന്‍ ഉണ്ടായിരുന്നു അന്ന്. ഒരു സ്കൂള്‍ അസംബ്ലിയില്‍ മൂന്നു ഡിവിഷന്‍ മാത്രമുള്ള ഇംഗ്ലീഷ് മീഡിയം സ്റ്റുടെന്റ്സ് സ്ഥിരമായി സ്കൂള്‍ ഫസ്റ്റ് വാങ്ങുന്ന കാര്യം പറഞ്ഞു ഹെഡ്മിസ്ട്രെസ്സ് ഞങ്ങള്‍ മലയാളം മീഡിയം പിള്ളാര്‍ക്കിട്ടൊന്നു കൊട്ടി. അന്ന് ചുമ്മാ ഒരു വാശിക്ക് രാവിലെയൊക്കെ എഴുന്നേറ്റു ഞാന്‍ പഠിക്കാന്‍ തുടങ്ങി. അടുത്ത ഓണ പരീക്ഷക്ക്‌ സ്കൂള്‍ ഫസ്റ്റ് അടിച്ചപ്പോ ഞാന്‍ ഇത് പോലെ ഒന്ന് ഞെട്ടി. ഇത് എനിക്ക് ദൈവം തന്ന അവാര്‍ഡാണ് മക്കളെ. നിരസിക്കാന്‍ ഒരു ഉദ്ദേശവുമില്ല.. ചുമ്മാ വന്നു പൊങ്കാല ഇട്ടിട്ടു കാര്യമില്ല. പ്രതിഷേധം ഉണ്ടേല്‍ ഇച്ചിരി ആട്ടും പാല്‍ കുടിച്ചു ഉറങ്ങിയാ മതി.