വിവാദ ആള്‍ദൈവം രാധേ മായെ ദൈവിക ശക്തിയുള്ളവളാണെന്ന് കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് സഹമന്ത്രി വിജയ് സാംപ്‌ല

single-img
12 August 2015

radhe ma 1

വിവാദ ആള്‍ദൈവം രാധേ മായെ പിന്തുണച്ച് കേന്ദ്രസഹമന്ത്രി വിജയ് സാംപ്‌ല രംഗത്തെത്തി. രാധേ മായെയ്ക്ക് പ്രത്യേക ദൈവിക ശക്തിയുണ്ടെന്നും അതുകൊണ്ടു തന്നെ താന്‍ രാധേ മായെയും അവരുടെ മതപ്രഭാഷണങ്ങളെയും ബഹുമാനിക്കുന്നുവെന്നും സാംപ്‌ല പറഞ്ഞു.

താന്‍ ചെയ്യുന്നത് തെറ്റല്ലെന്നും അവരെ ഒരു വിവാദ നായികയാക്കിയത് മാധ്യമങ്ങള്‍ പടച്ചുവിട്ട കഥകളാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പഞ്ചാബിലെ ഹോഷിയാപ്പുരില്‍ നിന്നുള്ള എംപിയും കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയുമായ സാംപ്‌ലയും രാധേ മായും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഹോഷിയാപ്പൂര്‍ ജില്ലയില്‍ നിന്നുള്ള മുകെരിയന്റെ ഭാര്യ സുഖ്‌വീന്ദര്‍ കൗറാണ് പിന്നീട് രാധേ മാ ആയി മാറിയത്. ഇവര്‍ തന്റെ മണ്ഡലത്തിലെ ഒരു വോട്ടറാണെന്നും അവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതില്‍ കുഴപ്പമില്ലെന്നും സാംപ്‌ല കൂട്ടിച്ചേര്‍ത്തു.