മാഗി ന്യൂഡില്‍സ് ആരോഗ്യത്തിന് ഗുണകരമാണെന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചതിന് നെസ്‌ലെ 640 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
12 August 2015

maggi

തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ വഞ്ചിച്ചതിന് മാഗി ന്യൂഡില്‍സിന് പിഴ. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിന് ഗുണകരമാണെന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് മാഗി നൂഡില്‍സ് കമ്പനിയായ നെസ്‌ലെ 640 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ നല്‍കിയ പരാതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ആരോഗ്യത്തിന് ഹാനികരമായ ലെഡും, മോണോസോഡിയം ഗ്ലുട്ടോമേറ്റും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ രാജ്യമെങ്ങും നടത്തിയ പരിശോധനകളില്‍ മാഗി നൂഡില്‍സില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പല സംസ്ഥാനങ്ങളും മാഗി നൂഡില്‍സ് നിരോധിച്ചത്.

കമ്പനിക്ക് 15 വര്‍ഷത്തിനിടക്കുളള ഏറ്റവും വലിയ നഷ്ടമാണ് മാഗി നൂഡില്‍സ് നിരോധിച്ചതിന് ശേഷമുണ്ടായതെന്ന് നിരോധനചശേഷം പുറത്തുവന്ന ആദ്യപാദ ഫലങ്ങള്‍ വ്യക്തമാക്കുന്നു.