സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ സമരത്തിന് തുടക്കം

single-img
11 August 2015

Sitaram_Yechury_B_24072013കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കും അഴിമതിക്കുമെതിരെ സിപിഐ (എം) നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സമരത്തിന് ആവേശത്തുടക്കം. മഞ്ചേശ്വരം താലൂക്ക് ഓഫീസുമുതൽ തിരുവനന്തപുരം രാജ്ഭവൻ വരെ 1000 കിലോമീറ്റർ ദൂരത്തിലാണ് പ്രതിഷേതം. ആഗസ്ത് ഒന്നുമുതൽ 14 വരെ അഖിലേന്ത്യാതലത്തിൽ സിപിഐ എം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് പാതയോരത്ത് ജനകീയ പ്രതിരോധ ധർണ നടത്തുന്നത്.

 

എംസി റോഡിൽ അങ്കമാലിമുതൽ കേശവദാസപുരംവരെ 241 കിലോമീറ്ററും, വയനാട് ജില്ലയിൽ 29 കേന്ദ്രങ്ങളിലായി 52 കിലോമീറ്ററും, പാലക്കാട് ടൗണ്‍മുതൽ ഷൊര്‍ണ്ണൂർ കൊളപ്പുള്ളിവരെ 72 കിലോമീറ്ററും, ഇടുക്കിയിൽ 75 കിലോമീറ്ററും ആണ് ജനകീയ പ്രക്ഷോപം നടന്നത്.

 

അഴിമതി, ഭക്ഷ്യസുരക്ഷ ഏർപ്പെടുത്തുന്നതിലുള്ള അപാഗത, തൊഴിലുറപ്പു പദ്ധതി പരിമിതപ്പെടുത്തൽ, കോർപറേറ്റ് വത്കരണം, എന്നിങ്ങനെയുള്ള സർക്കാറിന്റെ ജനവിരുദ്ധനടപടികൾക്കെതിരെയാണ് പ്രതിഷേധം. ചൊവ്വാഴ്ച വൈകിട്ട് നാലിന് ദേശീയപാതയിലും എംസി റോഡിലും അണിനിരന്ന ജനങ്ങൾ എഴുന്നേറ്റുനിന്ന് കൈകോർത്ത് പ്രതിജ്ഞയെടുത്തു.

 

മഞ്ചേശ്വരത്ത് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ആദ്യ കണ്ണിയായപ്പോൾ രാജ്ഭവനുമുമ്പിൽ സിപിഐ (എം) ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്രകമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നല്‍കി.