ഭിന്നലിംഗക്കാര്‍ക്കു പാസ്‌പോര്‍ട്ട് നല്‍കുന്ന ആദ്യരാജ്യമായി നേപ്പാള്‍

single-img
11 August 2015

Monica Shahi

ഭിന്നലിംഗക്കാര്‍ക്കു പാസ്‌പോര്‍ട്ട് നല്‍കിയ ആദ്യരാജ്യമെന്ന ബഹുമതി ഇനി നേപ്പാളിനു സ്വന്തം. ഭിന്നലിംഗക്കാരില്‍ ആദ്യമായി പാസ്‌പോര്‍ട്ട് ലഭിച്ചത് മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മോണിക്ക ഷഹിക്കാണു . ഇവരുടെ പാസ്‌പോര്‍ട്ടില്‍ ആണെന്നോ പെണ്ണെന്നോ രേഖപ്പെടുത്തുന്നതിനു പകരം മറ്റുളളവ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.

തന്റെ രാജ്യം തന്നെ അംഗീകരിച്ചതില്‍ അഭിമാനമുണ്‌ടെന്നും തനിക്ക് ഇപ്പോഴുളള സന്തോഷം പറഞ്ഞറിയിക്കാനാവുന്നതിനും അപ്പുറത്താണെന്നായിരുന്നു മോണിക്ക ഷഹിയുടെ ഇതു സംബന്ധിച്ചുള്ള പ്രതികരണം.