മലയാളി ഹോക്കി താരം പി.ആര്‍. ശ്രീജേഷിന് അര്‍ജുന അവാര്‍ഡ്

single-img
11 August 2015

P-R-Sreejesh-Glad

മലയാളി ഹോക്കി താരം പി.ആര്‍. ശ്രീജേഷിന് അര്‍ജുന അവാര്‍ഡ്. ഇന്ത്യന്‍ ഹോക്കി ടീം വൈസ് ക്യാപ്റ്റനാണു ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസിലെ ശ്രീജേഷിന്റെ പ്രകടനം പരിഗണിച്ചാണു പുരസ്‌കാരം നല്‍കിയത്.

17 പേരാണ് ഇത്തവണ അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്.
രോഹിത് ശര്‍മ (ക്രിക്കറ്റ്), എം.ആര്‍.പൂവമ്മ (അത്‌ലറ്റിക്‌സ്), ദീപക് കര്‍മാര്‍ക്കര്‍ (ജിംനാസ്റ്റിക്‌സ്), ജിത്തു റായ് (ഷൂട്ടിംഗ്), സരിതാദേവി (ബോക്‌സിംഗ്), കെ. ശ്രീകാന്ത് (ബാഡ്മിന്റണ്‍) എന്നിവര്‍ അവാര്‍ഡിനര്‍ഹരായവരില്‍ ഉള്‍പ്പെടുന്നു.