150 കോടി ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന എം.ടിയുടെ രണ്ടാമൂഴത്തില്‍ ഭീമനായി അമീര്‍ഖാന്‍ എത്തും

single-img
11 August 2015

AAMIR_001jpg (1)

രണ്ടാമൂഴം മലയാളത്തില്‍ ്‌നിന്നും ബോളിവുഡിലേക്ക് പറിച്ചു നടുന്നു. സിനിമ സംബന്ധിച്ച് ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനി അമീര്‍ ഖാനുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. നിര്‍മ്മാണ കമ്പനി എം.ടി വാസുദേവന്‍ നായരുമായി ചിത്രത്തിന്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞതായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 150 കോടിയുടെ മെഗാബജറ്റ് പ്രോജക്ടായി രണ്ടാമൂഴം ഒരുക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഗോകുലം ഗോപാലന്റെ നിര്‍മ്മാണത്തില്‍ എം.ടി – ഹരിഹരന്‍ പ്രോജക്ടായിട്ടാണ് രണ്ടാമൂഴം ആദ്യം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും ആ പദ്ധതി നടക്കാതെ പോകുകയായിരുന്നു. മോഹന്‍ലാല്‍ ഭീമനായി എത്തുമ്പോള്‍ മമ്മൂട്ടിയും അമിതാഭ് ബച്ചനും വരെയുള്ള താരങ്ങളെ അണിനിരത്തിയാണ് ഹരിഹരന്‍ പ്രോജക്ട് ഡിസൈന്‍ ചെയ്തിരുന്നത്.

എന്നാല്‍ മലയാള സിനിമക്ക് താങ്ങാന്‍ കഴിയാത്ത ബജറ്റ് കാരണം പ്രാരംഭഘട്ട ചര്‍ച്ചകള്‍ക്കപ്പുറം പ്രോജക്ട് മുമ്പോട്ട് പോയിരുന്നില്ല. ബോളിവുഡിലെ വമ്പന്‍ നിര്‍മ്മാണ കമ്പനിയുടെ ഇടപെടലോടെ ഇപ്പോള്‍ വീണ്ടും രണ്ടാമൂഴം ചലച്ചിത്രമാകാനുള്ള പ്രവര്‍ത്തനങ്ങള്‍ആരംഭിച്ചിരിക്കുകയാണ്.