എഴുതാത്ത തിരക്കഥയ്ക്കും ചെയ്യാത്ത സംവിധാനത്തിനും അവാര്‍ഡ് കിട്ടാത്തതില്‍ ഞാന്‍ നിരാശനാണെന്ന് ജോയ് മാത്യൂ

single-img
11 August 2015

joy-mathew-1

ഇന്നലെ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ചെയ്യാത്ത കാര്യങ്ങള്‍ക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ താന്‍ ശരിക്കും നിരാശന്‍ എന്നു പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു പ്രതികരിച്ചത്.

തനിക്ക് കിട്ടേണ്ടിയിരുന്ന അവാര്‍ഡുകള്‍ ഏതെല്ലാമായിരുന്നുവെന്നും അദ്ദേഹം എണ്ണമിട്ടു പറയുന്നുണ്ട്. തന്റെ വക ഒരവാര്‍ഡ് മധുപാലിനും സണ്ണി ജോസഫിനും വീതിച്ചു നല്‍കുന്നതായും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അവാർഡ് കിട്ടാത്തതിൽ ശരിക്കും നിരാശനായി ഞാൻ
എനിക്ക് കിട്ടേണ്ടിയിരുന്ന അവാർഡുകൾ ഇവയായിരുന്നു

1.തിരക്കഥ (എഴുതാത്തതിന് )
2.സംവിധാനത്തിന് (സംവിധാനം ചെയ്യാത്തതിന് )
3.ചമയം ( ചമയമില്ലാത്തതിനു )
4.വസ്ത്രാലങ്കാരം (വസ്ത്രം കൊണ്ട് അലങ്കരിക്കാത്തതിനൂ )
5 .അഭിനയത്തിന് (അഭിനയിക്കാത്തതുകൊണ്ട് )
6.ഗാനരചന (ഗാനം രചിക്കാത്തത്തിനു )

എന്നാൽ എന്റെ വക ഒരവാർഡ് രണ്ടു പേർക്കായി നല്കുന്നു :സദയം വീതിച്ചെടുത്താലും

1.മധു പാൽ
2.സണ്ണി ജോസഫ്