ചെന്നൈയിൽ നിന്ന് ഗൂഗിളിന്റെ തലപ്പത്തേയ്ക്ക്;പിച്ചൈ സുന്ദർരാജൻ എന്ന സുന്ദർ പിച്ചൈയുടെ വിജയഗാഥ

single-img
11 August 2015

Sundar_Pichai_Wideലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിനെ നയിക്കാന്‍ ഇനി മുതല്‍ സുന്ദര്‍ പിച്ചൈ എന്ന ഇന്ത്യക്കാരന്‍ ഉണ്ടാവും. ഗൂഗിളിന്റെ സി. ഇ. ഒ പദവിയിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന പദവിയും 43 കാരനായ പിച്ചൈ സുന്ദരരാജന്‍ എന്ന സുന്ദര്‍ പിച്ചൈയ്ക്ക് സ്വന്തം. 2004-ല്‍ ഗൂഗിളില്‍ ചേര്‍ന്ന അദ്ദേഹം ഒരു വര്‍ഷ കാലയളവില്‍ തന്നെ തന്റെ കഴിവ് തെളിയിച്ചു.അദ്ദേഹത്തിന്റെ ആത്മാര്‍ഥതയാണ് ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ്ഓഫീസര്‍ പദവിയിലേക്ക് നയിച്ചത്.

 

 

1972-ല്‍ ചെന്നൈയില്‍ ജനിച്ച സുന്ദര്‍ പിച്ചൈ ഖൊരഖ്പൂര്‍ ഐ.ഐ.ടി യില്‍ നിന്നും എഞ്ചിനീയറിങ്ങ് ബിരുദവും സ്റ്റാന്‍ഡ്‌ഫോഡ് സര്‍വകലാശാലയില്‍ നിന്നുംഎം.എസ് ഉം നേടി. ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന്‍ സേവന ദാദക്കളുടെ ഭാഗമായതോടുകൂടി സുന്ദര്‍ പിച്ചൈയുടെ ജീവിതവും മാറി. അദ്ദേഹത്തിന്റെ കഴിവുകള്‍ തെളിയിക്കാനും അഭിപ്രായ-നിര്‍ദേശങ്ങള്‍ പ്രകടിപ്പിക്കുന്നതിനും ഗൂഗിള്‍ ഒരു വേദിയായി. ഗൂഗിള്‍ ആപ്പുകളായ ജി.മെയില്‍, ഗൂഗിള്‍ മാപ്‌സ്, തുടങ്ങിയവയുടെ വികസനത്തില്‍ മുഖ്യ കാര്‍മികത്വംവഹിച്ചത് സുന്ദര്‍ പിച്ചൈ ആയിരുന്നു. ഗൂഗിള്‍ ക്രോം, ഗൂഗിള്‍ ക്രോം ഐസ്, ഗൂഗിള്‍ ഡ്രൈവ് എന്നിവയുടെ പിന്നിലും അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്.

 

 

ഗൂഗിളിന്റെ സ്ഥപകരായ ലാറി പേജും സെര്‍ജിബ്രിനുംആല്ഫബൈറ്റ് എന്ന പേരില്‍ പുതുതായി ഒരു മാതൃസ്ഥാപനത്തിന് രൂപം കൊടുക്കുകയും,അതിന്റെ സഹസ്ഥാപനമായി സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മ്മാരായഗൂഗിളിന്റെ തലവനായി പിച്ചൈയെ നിയമിക്കുകയായിരുന്നു. ഇതിനുമുന്‍പ് ഗൂഗിള്‍ പ്രൊഡക്ട് മാനേജ്‌മെന്റ് തലവനായാണ് സുന്ദര്‍ പിച്ചൈ സേവനമനുഷ്ടിച്ചത്. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനു പുറമെ മറ്റു സേവനങ്ങളായ ഗൂഗിള്‍ മാപ്‌സ്, ആഡ്‌സ്, ആപ്പ്‌സ്, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം, യു ട്യൂബ് എന്നിവയും പിച്ചൈയുടെ കീഴിലായിരിക്കും ഇനി പ്രവര്‍ത്തിക്കുക.