മാജിക്കല്‍ റിയലിസത്തിന്റെ ചിറകിലേറി ഒരു കൊടുങ്ങല്ലൂര്‍ക്കാരന്‍:ഉട്ടോപ്യയിലെ രാജാവിന്റെ വിശേഷങ്ങൾ തിരകഥാകൃത്ത് പി. എസ്. റഫീക്ക് ഇ-വാർത്തയോട് പങ്ക് വെയ്ക്കുന്നു

single-img
11 August 2015

last oneഗബ്രിയെല്‍ മാര്‍ക്കസ് എന്ന വിഷ്വവിഖ്യാതനായ എഴുത്തുകാരന്‍ ലോകത്തിന് പരിചയപ്പെടുത്തിയ പുതിയ സാഹിത്യരൂപമാണ് മാജിക്കല്‍ റിയലിസം. മലയാളികള്‍ക്ക് അത്രയങ് രുചിച്ചിട്ടില്ലാത്ത ഈ സാഹിത്യരീതി തന്റെ പേനയിലൂടെ സിനിമയില്‍ വരച്ചുകാട്ടിയ തിരകഥാകൃത്താണ് പി. എസ്. റഫീക്ക്. ലിജൊ ജോസ് പള്ളിശ്ശേരിയുമൊത്താണ് ഈ കൊടുങല്ലൂര്‍കാരന്റെ സിനിമയിലേക്കുള്ള വരവ്. ലിജോ സംവിധാനം ചെയ്ത നായകന്‍ എന്ന സിനിമയിലൂടെ തിരകഥാകൃത്തായിട്ട് തുടക്കംക്കുറിച്ച റഫീക്ക് പിന്നീട് ലിജോയ്‌ക്കൊപ്പം തന്നെ ആമേന്‍ എന്നൊരു വേറിട്ട ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. തിരകഥയ്ക്ക് പുറമെ തന്റെ ചിത്രത്തില്‍ ഗാനരചനയും റഫീക്ക് നിര്‍വഹിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ പി. എസ്. റഫീക്കിന്റെ തിരക്കഥയിലൊരുങ്ങിയ മമ്മൂട്ടി-കമല്‍ കൂട്ടുകെട്ടിലെ ചിത്രമായ ‘ഉട്ടോപ്യയിലെ രാജാവ്’ ഓണത്തിന് റിലീസിനൊരുങ്ങുകയാണ്. തന്റെയും ‘ഉട്ടോപ്യയിലെ രാജാവ്’ ന്റെയും വിശേഷങ്ങളുമായി തിരകഥാകൃത്തും ഗാനരചയ്താവുമായ പി. എസ്. റഫീക്ക്.

 

[quote arrow=”yes”]സിനിമയിലേക്കുള്ള വരവ്.[/quote]

ചെറുപ്പകാലം മുതല്‍കെ ചെറുകഥകളും മറ്റും എഴുതുമായിരുന്നു. കോളെജ് കാലത്ത് നാടകങ്ങള്‍ എഴുതിയട്ടുണ്ട്. ഒരു സുഹൃത്ത് വഴിയാണ് ലിജോ ജോസ് പെല്ലിശ്ശേരി പരിജയപ്പെടുന്നത്. ലിജോയുടെ ആദ്യ സിനിമയായ നായകന് തിരകഥയെഴുതിയാണ് ഈ രംഗത്തേക്ക് വരുന്നത്.

 

[quote arrow=”yes”]മാജിക്കല്‍ റിയലിസം എന്ന സാഹിത്യരൂപം എഴുത്തില്‍ തിരഞ്ഞെടുക്കാനുള്ള കാരണം.[/quote]
മാജിക്കല്‍ റിയലിസമെന്ന് ഞാന്‍ പറയില്ല. റിയാലിറ്റിയും ഫാന്റ്‌റസിയും കൂടി കലര്‍ത്തിയെഴുതുന്നു എന്നുമാത്രം. നമ്മുടെ ആരുടെയും ജീവിതത്തിന് യുക്തിയില്ല, എല്ലാവരും സ്വപ്നങ്ങളിലും ആഗ്രഹങ്ങളിലുമാണ് ജീവിക്കുന്നത്. ചിലത് നടക്കുന്നു, ചിലത് നടക്കാതെ പോകുന്നു. അങ്ങനെയുള്ള സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ് ഞാന്‍ വിഷയമാക്കാറുള്ളത്.

 

[quote arrow=”yes”]ജീവിതാനുഭവങ്ങള്‍ താങ്കളുടെ കഥകളില്‍ സ്വാധീനം ചെലുത്താറുണ്ടോ?[/quote]
എന്റെ ജീവിതാനുഭവങ്ങളും ഞാന്‍ കണ്ടിട്ടും കേട്ടിട്ടുമുള്ളതായ വ്യക്തികളേയും മറ്റും തന്നെയാണ് എന്റെ കഥകളിലും പ്രതിഭലിക്കുന്നത്. എല്ലയിപ്പോഴും അതേപടി അവതരിപ്പിക്കണമെന്നില്ല, അവയില്‍ നിന്നൊക്കെ പ്രചോദനം ഉള്‍ക്കൊണ്ടാണ് എഴുതുന്നത്.

 

[quote arrow=”yes”]’ഉട്ടോപ്യയിലെ രാജാവ്’ ന്റെ വിശേഷങ്ങള്‍.[/quote]
ഒരാളുടെ ഐഡന്റിറ്റി ക്രൈസിസ് തിരിച്ചറിയുന്നു എന്നതാണ് ഇതിന്റെ കഥാതന്തു. നമ്മുടെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ തന്നെയാണ് പറയുന്നത്. ഇതിനെ ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ എന്നും വിശേഷിപ്പിക്കാം. ‘ഇതെന്താ വെള്ളരിക്കാ പട്ടണമോ’ എന്നൊക്കെ നമ്മള്‍ തമാശയ്ക്ക് ചോദിക്കാറുണ്ട്, അതിപ്പോള്‍ സത്യമായികൊണ്ടിരിക്കുന്നു. മലയാളിയുടെ ലൈഫ്‌സ്‌റ്റൈല്‍ വളരെയധികം മാറിയിട്ടുണ്ട് എന്നാല്‍ മനസ്സ് മാറിയിട്ടില്ല, പഴയ ‘ആ ഫ്യുഡല്‍ മനസ്സ്’ തന്നെ. ഇങ്ങനെയൊക്കെയുള്ള ഒരു മലയാളീയുടെ ജീവിതമാണ് ‘ഉട്ടോപ്യയിലെ രാജാവ്’.

 

[quote arrow=”yes”]സംവിധായകന്‍ കമലുമായിട്ടുള്ള അനുഭവം.[/quote]
ഞങ്ങള്‍ ഒരേ നാട്ടുകാരും പരിചയക്കാരുമൊക്കെയാണ്, പക്ഷെ സിനിമയില്‍ ഒന്നിക്കുന്നത് ആദ്യമായിട്ടാണ്. കമല്‍ സര്‍ വളരെ സീനിയര്‍ ആയിട്ടുള്ള ഒരു ഫിലിംമേക്കറാണ്. ഈ പ്രായത്തിലും അദ്ദേഹത്തിന് ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കാണ്. സിനിമയെ എന്നും ഒരു പാഷനായി കാണുന്നയാളാണ് അദ്ദേഹം. എഴുത്തിനെയും എഴുത്തുകാരേയും എന്നും സ്‌നേഹിക്കുന്ന വ്യക്തി.

last-two

[quote arrow=”yes”]കോക്രങ്കര എന്ന സാങ്കല്പിക നാടിന് ഏതെങ്കിലും യഥാര്‍ത്ഥ നാടുമായി ബന്ധമുണ്ടൊ?[/quote]
നമ്മുടെ ജീവിതത്തില്‍ നിന്നും മാഞ്ഞുപോയ നാട്ടിന്‍പുറങ്ങളുടെ ഓര്‍മ്മയാണ് കോക്രങ്കര എന്ന ഗ്രാമം. ഇന്ന് നമുക്ക് ഗ്രാമങ്ങള്‍ കാണാന്‍ കഴിയില്ല. ആളുകള്‍ ഒന്നിക്കുകയും കുശലം പങ്കുവെക്കുകയൊക്കെ ചെയ്യുന്ന ചായക്കടകളും ബാര്‍ബര്‍ഷാപ്പുകളും വായനശാലകളും തുടങ്ങിയവയെല്ലാം തന്നെ ഇന്നു അപ്രതീക്ഷിച്ചിരിക്കുന്നു. അതിനെ ഒന്നോര്‍മ്മിപ്പിക്കുകയാണ് കോക്രങ്കരയിലൂടെ.

[quote arrow=”yes”]ഒരു ഗാനരചയിതാവ് എന്ന നിലയിലും താങ്കള്‍ വ്യക്തിമുദ്ര പതിപിച്ചയാളാണ്. തിരകഥയെഴുതുന്‍ബോള്‍ തന്നെ സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായ ഗാനങ്ങള്‍ മനസ്സില്‍ വരാറുണ്ടോ?[/quote]
അങ്ങനെയൊന്നുമില്ല. സംവിധായകനോ മ്യൂസിക്ക് ഡയറക്ടറോ പറയുംമ്പോള്‍ എഴുതുന്നു എന്നേയുള്ളൂ. പാട്ടെഴുത്തുകാരന്‍ എന്നതിലുപരി ഒരു എഴുത്തുകാരന്‍ എന്നറിയാനാണ് എനിക്കിഷ്ടം. പാട്ടോ കഥയോ എന്തുമായിക്കോട്ടെ എഴുതുക എന്നതാണ് എന്റെ തൊഴില്‍.

[quote arrow=”yes”]’ഉട്ടോപ്യയിലെ രാജാവ്’ എന്ന സിനിമയിലെ ഒരു ഗാനത്തില്‍ പുതുപള്ളി, പാലാ, പിണറായി, കോടിയേരി എന്നൊക്കെ പരാമര്‍ശിച്ചിട്ടുണ്ട്. ഇപ്പൊഴത്തെ രാഷ്ട്രീയ സന്ദര്‍ഭത്തിന് എതിരെയുള്ളയൊരു പ്രതികരണമാണോ അത്?[/quote]
തീര്‍ച്ചയായും. ഒരു പൗരന്‍ എന്ന നിലയില്‍ നിത്യേനെ കാണുന്ന രാഷ്ട്രീയ ആഭാസങ്ങള്‍ക്കും അനീതികളുമാണ് ഇതില്‍ പ്രതിഭലിപ്പിച്ചിരിക്കുന്നത്.

[quote arrow=”yes”]സ്വതന്ത്രന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയെ മനസ്സില്‍ കണ്ടുകൊണ്ടാണോ എഴുതിയത്?[/quote]
അല്ല. ആ കഥപാത്രത്തെ നാല്ലയൊരു നടന്‍ അഭിനയിച്ചു കാണണമെന്നുണ്ടായിരുന്നു. തിരകഥ പൂര്‍ത്തിയായപ്പോള്‍ മമ്മൂക്കയുടെ മുഖം തെളിഞ്ഞുവന്നു. മമ്മൂക്ക വളരെ റെയിഞ്ചുള്ള ഒരു നടനാണ്. സ്വതന്ത്രന്‍ എന്നത് വലിയയൊരു നായക പരിവേഷമുള്ള കഥപാത്രമല്ല, മറിച്ച് ഒരു സാധാരണക്കാരന്‍ മാത്രമാണ്. അത് മമ്മൂക്ക ചെയ്തപ്പോള്‍ അത് മറ്റൊരു മനോഹര തലത്തിലെത്തി.

[quote arrow=”yes”]വിവാദങ്ങളോടും രൂമറുകളോടുമുള്ള പ്രതികരണം.[/quote]
നോ കമന്റ്‌സ്. എന്റെ സ്രിഷ്ട്ടികള്‍ നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഞാന്‍ എന്റെ ജോലി ചെയ്യുന്നു.എന്നെങ്കിലും എന്റെ എഴുത്ത് മോശമാണെന്ന് എനിക്ക് ബോധ്യമായാല്‍ ഞാന്‍ ഈ പണി നിര്‍ത്തും

[quote arrow=”yes”]ഭാവി പ്രോജക്ടുകള്‍.[/quote]
ആമേന്‍ സിനിമയുടെ നിര്‍മ്മാതാക്കളായ ഫരീദ് ഖാന്‍, ഷലീല്‍ അസീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ തിരകഥയുടെ ജോലിയിലാണ്. ‘തൃശിവപേരൂര്‍ ക്ലിപ്തം’ എന്നാണ് പേരിട്ടിരിക്കുന്നത്. ‘ഡബിള്‍ ബാരല്‍’ എന്ന ചിത്രത്തില്‍ രണ്ട് പാട്ടെഴുതുന്നുണ്ട്. ഒരുപാട് പ്രോജക്ടുകള്‍ വരാറുണ്ട്, ഒന്നിലും അങ്ങനെ പെട്ടന്ന് ഏര്‍പ്പെടാറില്ല.